27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • സ്ത്രീകളുടെ പരാതി കേള്‍ക്കാന്‍ യുവജന കമ്മീഷന്‍
kannur

സ്ത്രീകളുടെ പരാതി കേള്‍ക്കാന്‍ യുവജന കമ്മീഷന്‍

സ്ത്രീധന, ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കി സംസ്ഥാന യുവജന കമ്മീഷന്‍. keralayouthcommission@gmail.com എന്ന മെയില്‍ ഐഡി മുഖേനയോ 8086987262 എന്ന വാട്‌സ്ആപ്പ് നമ്പര്‍ മുഖേനയോ സ്ത്രീധന, ഗാര്‍ഹിക പീഡന വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാം. 18 മുതല്‍ 40 വയസ്സുവരെയുള്ള യുവജനങ്ങള്‍ക്കാണ് പരാതി സമര്‍പ്പിക്കാന്‍ അവസരം. ഇതിന്റെ ഭാഗമായി ഓരോ ജില്ലകളിലും അദാലത്തുകള്‍/സിറ്റിംഗ് സംഘടിപ്പിക്കാനും ലഭിക്കുന്ന പരാതികളില്‍ ഉടനടി നിയമസഹായം ഉറപ്പാക്കുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് സ്ത്രീധന, ഗാര്‍ഹിക പീഡനത്തിനെതിരായ പ്രതിരോധം തീര്‍ക്കാനുമാണ് യുവജന കമ്മീഷന്‍ ലക്ഷ്യമിടുന്നതെന്ന് അധ്യക്ഷ ചിന്താ ജെറോം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2308530.

Related posts

ജില്ലയില്‍ 675 പേര്‍ക്ക് കൂടി കൊവിഡ് : 644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

മാവോയിസ്റ്റുകൾ അറസ്റ്റിലായത് ആശയ പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കു​ന്ന​തി​നി​ടെ

Aswathi Kottiyoor

തെ​രു​വു​നാ​യ് ശ​ല്യം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

Aswathi Kottiyoor
WordPress Image Lightbox