24.5 C
Iritty, IN
November 28, 2023
  • Home
  • Peravoor
  • *പേരാവൂർ മിഡ്നൈറ്റ് മാരത്തൺ ഫസ്റ്റ് എഡിഷൻ നവംബർ 11ന്*
Peravoor

*പേരാവൂർ മിഡ്നൈറ്റ് മാരത്തൺ ഫസ്റ്റ് എഡിഷൻ നവംബർ 11ന്*

പേരാവൂർ : യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ (യു.എം.സി) പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂർ മിഡ് നൈറ്റ് മാരത്തൺ നവംബർ 11ന് രാത്രി 11 മണിക്ക് പേരാവൂരിൽ നടക്കും. മിഡ്നൈറ്റ് മാരത്തണിന്റെ ഭാഗമായി ഫാമിലി ഫൺ റണ്ണും അന്നേദിവസം രാത്രി 10 മണിക്ക് നടക്കും. മിഡ്നൈറ്റ് മാരത്തണിൽ നാലു പേരടങ്ങുന്ന ടീമുകളാണ് മാറ്റുരക്കുക. പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് ചെവിടിക്കുന്ന്, തൊണ്ടിയിൽ, തെറ്റുവഴിയിലൂടെ ഓടി പഴയ ബസ് സ്റ്റാൻഡിൽ തന്നെ സമാപിക്കും വിധമാണ് മാരത്തൺ റൂട്ട്.ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് പ്രൈസും മെഡലും ലഭിക്കും.
പേരാവൂർ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ, പോലീസ്, അഗ്നിരക്ഷാസേന, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് മിഡ്നൈറ്റ് മാരത്തൺ നടക്കുക. ഗ്രീൻ ആൻഡ് ക്ലീൻ പേരാവൂർ’ എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനും സർക്കാരിന്റെ ശുചിത്വ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാനുമാണ് പേരാവൂർ മിഡ്നൈറ്റ് മാരത്തൺ ലക്ഷ്യമിടുന്നത്.

ടീമുകൾ ഒക്ടോബർ 30-നകം പേർ റജിസ്ട്രർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947869999, 9447549989, 9947537486.

പത്രസമ്മേളനത്തിൽ മിഡ്നൈറ്റ് മാരത്തൺ സംഘാടകരായ കെ.എം. ബഷീർ, ബേബി പാറക്കൽ, വി.കെ. രാധാകൃഷ്ണൻ, ഷിനോജ് നരിതൂക്കിൽ, സൈമൺ മേച്ചേരി, വി.കെ. വിനേശൻ എന്നിവർ സംബന്ധിച്ചു.

Related posts

പേരാവൂരിൽ യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

യു.എം.സി.പേരാവൂര്‍ യൂണിറ്റ് ഭാരവാഹികള്‍

Aswathi Kottiyoor

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്യൂനപക്ഷ സെൽ പേരാവൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല പേരാവൂരിൽ നടന്നു

Aswathi Kottiyoor
WordPress Image Lightbox