25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • പറശ്ശിനിക്കടവിലെ സർക്കാർ/ സ്വകാര്യ ബോട്ടുകൾ താത്കാലികമായി സർവ്വീസ് നിർത്തി
kannur

പറശ്ശിനിക്കടവിലെ സർക്കാർ/ സ്വകാര്യ ബോട്ടുകൾ താത്കാലികമായി സർവ്വീസ് നിർത്തി

മലയോര മേഖലകളിലും കർണാടക വന മേഖലയിലും ശക്തമായ മഴയും ഉരുൾപൊട്ടലും ഉണ്ടായതിനെ തുടർന്ന് വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. ഇതിൻ്റെ ഭാഗമായി പുഴയോരങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വളപട്ടണം പുഴയുടെ ഭാഗമായ പറശ്ശിനി പുഴയിലും ജലനിരപ്പ് ഉയർന്നു. ബോട്ട് ജെട്ടിയിലും വെള്ളം കയറി ഒഴുക്ക് ശക്തമായതിനെ തുടർന്ന് പറശ്ശിനിക്കടവിലെ സർക്കാർ/ സ്വകാര്യ ബോട്ടുകൾ താത്കാലികമായി സർവ്വീസ് നിർത്തി വെച്ചു. പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് അപകടത്തിൽ പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ബോട്ടുകൾ സർവീസ് നിർത്തിയതെന്ന് ഉടമകൾ പറഞ്ഞു.

Related posts

വനിതാ കമ്മീഷന്‍ അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി

Aswathi Kottiyoor

ദേശീയ പണിമുടക്ക്: മർച്ചും ധർണ്ണയും നടത്തി.

Aswathi Kottiyoor

കോ​വി​ഡ് ഐ​സി​യു കി​ട​ക്ക​ക​ൾ വ​ർ​ധി​പ്പി​ക്കും

Aswathi Kottiyoor
WordPress Image Lightbox