24.1 C
Iritty, IN
October 5, 2023
  • Home
  • kannur
  • കോ​വി​ഡ് ഐ​സി​യു കി​ട​ക്ക​ക​ൾ വ​ർ​ധി​പ്പി​ക്കും
kannur

കോ​വി​ഡ് ഐ​സി​യു കി​ട​ക്ക​ക​ൾ വ​ർ​ധി​പ്പി​ക്കും

ക​ണ്ണൂ​ർ: ഒ​മി​ക്രോ​ണി​നെ നി​സാ​ര​മാ​യി കാ​ണ​രു​തെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ. ക​ള​ക്ട​റേ​റ്റി​ൽ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​മി​ക്രോ​ൺ വ​ലി​യ പ്ര​ശ്ന​മി​ല്ലെ​ന്ന ഉ​ദാ​സീ​ന സ​മീ​പ​നം ജ​ന​ങ്ങ​ളി​ൽ വ​ള​ർ​ന്നു​വ​രു​ന്നു​ണ്ട്. ഇ​ത് വ​ലി​യ അ​പ​ക​ടം ചെ​യ്യും.

കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഒ​ന്നാം ത​രം​ഗ കാ​ല​ത്ത് കാ​ട്ടി​യ പോ​ലു​ള്ള ജാ​ഗ്ര​ത മൂ​ന്നാം ത​രം​ഗ​ത്തി​ലും കാ​ണി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​ത്സ​വ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ്, ജ​ന​പ​ങ്കാ​ളി​ത്തം എ​ന്നി​വ സം​ബ​ന്ധി​ച്ച് അ​ത​ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ചെ​യ്ത് പൊ​ലീ​സ് ത​ല​ത്തി​ൽ ധാ​ര​ണ​യാ​ക്ക​ണം.

മു​ൻ അ​നു​ഭ​വ​ങ്ങ​ളെ കൂ​ടി മു​ൻ​നി​ർ​ത്തി​യാ​വ​ണം ഇ​ക്കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കേ​ണ്ട​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

കോ​വി​ഡ് വ്യാ​പ​നം ഏ​റു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്, ജി​ല്ലാ ആ​ശു​പ​ത്രി, ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി, ത​ളി​പ്പ​റ​മ്പ് സി​എ​സ്എ​ൽ​ടി​സി​യി​ലും എ​ന്നി​വി​ട​ങ്ങ​ളി​ൽ ഐ​സി​യു കി​ട​ക്ക​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. സാ​ധാ​ര​ണ കോ​വി​ഡ് കി​ട​ക്ക​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​പ്പി​ക്കും.

57 ഡോ​ക്ട​ർ​മാ​ര​ട​ക്കം 328 പേ​രെ​യാ​ണ് കൂ​ടു​ത​ലാ​യി ജി​ല്ല​ക്ക് അ​നു​വ​ദി​ച്ച​ത്. പേ​രാ​വൂ​ർ സി​എ​ഫ്എ​ൽ​ടി​സി​യു​ടെ പ്ര​വ​ർ​ത്ത​ന​വും ആ​രം​ഭി​ക്കും. ജി​ല്ല​യി​ൽ നി​ല​വി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​യ സ്ഥി​തി​യി​ല്ലെ​ന്ന് ഡി​എം​ഒ യോ​ഗ​ത്തെ അ​റി​യി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ 30 ശ​ത​മാ​നം കി​ട​ക്ക കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​വയ്ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇ​ത് ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന ഗ​ർ​ഭി​ണി​ക​ളെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് അ​യയ്​ക്കു​ന്ന സ​മീ​പ​നം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

അ​ത്ത​ര​മാ​ളു​ക​ളെ അ​ത​ത് ആ​ശു​പ​ത്രി​ക​ളി​ൽ ത​ന്നെ ചി​കി​ത്സി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണം. ഡ​യാ​ലി​സി​സ് വേ​ണ്ട കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം നി​ർ​ദ്ദേ​ശം ന​ൽ​കി. എ​ട​ക്കാ​ട് ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഡി​എം​ഒ യോ​ഗ​ത്തെ അ​റി​യി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എം​എ​ൽ​എ മാ​രാ​യ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, കെ.​കെ. ശൈ​ല​ജ, കെ.​പി. മോ​ഹ​ന​ൻ, സ​ജീ​വ് ജോ​സ​ഫ്, സ​ണ്ണി ജോ​സ​ഫ്, കെ.​വി. സു​മേ​ഷ്, മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ, എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ൻ പ​ങ്കെ​ടു​ത്തു.

Related posts

കോവിഡ്‌ വാക്‌സിൻ സ്‌റ്റോക്ക്‌ കുറഞ്ഞു; വാക്‌സിനേഷൻ ക്യാമ്പുകൾ ഇന്ന്‌ മുടങ്ങാൻ സാധ്യത………..

ഓൺലൈൻ പരാതി പരിഹാര അദാലത്ത്

𝓐𝓷𝓾 𝓴 𝓳

തലശ്ശേരിയിലും ദേവികുളത്തും എൻ. ഡി. എ സ്ഥാനാർത്ഥികളുടെ പത്രിക തള്ളി….

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox