23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • പോക്‌സോ കേസിൽ പേര് പരാമർശിച്ച സംഭവത്തിൽ മാനനഷ്ട കേസുമായി സുധാകരൻ
Kerala

പോക്‌സോ കേസിൽ പേര് പരാമർശിച്ച സംഭവത്തിൽ മാനനഷ്ട കേസുമായി സുധാകരൻ

പോക്‌സോ കേസിൽ പേര് പരാമർശിച്ച സംഭവത്തിൽ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ കെ സുധാകരൻ. എം വി ഗോവിന്ദൻ, പി പി ദിവ്യ എന്നിവരും ദേശാഭിമാനി പത്രവും എതിർ കക്ഷികൾ. അഡ്വക്കേറ്റ് വി എസ് ചന്ദ്രശേഖരൻ മുഖേനെ എറണാകുളം സി ജി എം കോടതിയിലാണ് കേസ് നൽകുന്നത്. മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പരാര്‍ശത്തിനെതിരെയാണ് കേസ്

പാര്‍ട്ടി പത്രത്തെ ഉദ്ധരിച്ചാണ് എം വി ഗോവിന്ദന്‍ കെ സുധാകരനെതിരെ പരാമര്‍ശം നടത്തിയത്.എന്നാൽ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ മാത്രമാണ് വിളിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് നൽകിയ വിശദീകരണം. സുധാകരനെതിരെ അതിജീവിതയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ളൊരു മൊഴിയില്ല. എല്ലാ ആരോപണങ്ങളിലും ചോദ്യം ചെയ്യലില്‍ വ്യക്തത വരുത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.

Related posts

ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ-​വി​സ സൗ​ക​ര്യം

Aswathi Kottiyoor

നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾക്കെതിരെ കർശനനടപടി-മുഖ്യമന്ത്രി

Aswathi Kottiyoor

ല​ക്ഷ​ദ്വീ​പി​ന്‍റെ അ​ധി​കാ​രപ​രി​ധി : ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ലേ​ക്കു മാ​റ്റാ​ൻ നീ​ക്കം

Aswathi Kottiyoor
WordPress Image Lightbox