25.9 C
Iritty, IN
July 24, 2024
  • Home
  • Uncategorized
  • എം എസ് ധോണിക്ക് ഇന്ന് നാല്‍പ്പത്തിമൂന്നാം പിറന്നാള്‍; ആഘോഷത്തിമിര്‍പ്പില്‍ ‘തല’ ഫാന്‍സ്
Uncategorized

എം എസ് ധോണിക്ക് ഇന്ന് നാല്‍പ്പത്തിമൂന്നാം പിറന്നാള്‍; ആഘോഷത്തിമിര്‍പ്പില്‍ ‘തല’ ഫാന്‍സ്


റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണിക്ക് ഇന്ന് നാല്‍പ്പത്തിമൂന്നാം പിറന്നാള്‍. ഇന്ത്യയുടെ ലോക കിരീടത്തിനൊപ്പം ധോണിയുടെ ജന്മദിനവും ആഘോഷിക്കുന്ന ആരാധകര്‍ ഡബിള്‍ ഹാപ്പിയിലാണ്.

ഇന്ത്യന്‍ ക്രിക്കറ്റിന് സച്ചിന്‍ ദൈവമാണെങ്കില്‍ ആ ദൈവത്തിന് ലോക കിരീടം നേടിക്കൊടുത്ത നായകനാണ് എം എസ് ധോണി. ക്രിക്കറ്റിന്‍റെ എല്ലാ ലോക കിരീടങ്ങളും ഇന്ത്യയ്ക്ക് നേടി തന്ന ഒരേയൊരു നായകന്‍. ആരാധകരുടെ പ്രിയപ്പെട്ട ‘തല’യ്ക്ക് ഇന്ന് നാല്‍പത്തിമൂന്നാം പിറന്നാളാണ്. 2007 ഏകദിന ലോകകപ്പ് ദുരന്തത്തില്‍ നിന്നാണ് ധോണിയെന്ന നായകന്‍ ജനിക്കുന്നത്. അതേ കൊല്ലത്തെ ട്വന്‍റി 20 കിരീടം നേടിത്തന്ന് ലോക ക്രിക്കറ്റില്‍ എംഎസ്‌ഡി വരവറിയിച്ചു. പിന്നാലെ 2011ല്‍ ഏകദിന ലോകകപ്പും ഇന്ത്യയ്ക്ക് സമ്മാനിച്ചു. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ധോണിക്ക് കീഴില്‍ ടീം ഇന്ത്യ നേടി.

വിക്കറ്റ് കീപ്പറുടെ ഗ്ലൗവണിഞ്ഞ് വിക്കറ്റിന് പിന്നില്‍ ധോണ് കാട്ടിയ അത്ഭുതങ്ങള്‍ക്ക് കണക്കില്ല. എതിരാളിയെ കുഴയ്ക്കുന്ന തീരുമാനങ്ങളെടുക്കാനും ധോണി മിടുമിടുക്കനാണ്. 2019ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സര്‍പ്രൈസായി വിരമിച്ച ധോണിയെ ആരാധകര്‍ കളത്തില്‍ കാണുന്നത് ഇപ്പോള്‍ ഐപിഎല്‍ മത്സരങ്ങള്‍ക്ക് മാത്രം. ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണിലും ധോണിയുടെ പടുകൂറ്റന്‍ സിക്സറുകള്‍ മൈതാനങ്ങളെ പ്രകമ്പനം കൊള്ളിച്ചിരുന്നു. ചെന്നെത്തുന്നയിടമെല്ലാം തന്‍റെ ഇടമാക്കി അയാള്‍ മുന്നേറുകയാണ്. വലിയ ആരാധകക്കൂട്ടമാണ് ധോണിയെ പിന്തുടരുന്നത്. അവരെ ആവേശത്തിലാക്കുകയാണ് ഇപ്പോഴും ധോണി. അതിനാല്‍ ധോണിയുടെ പിറന്നാള്‍ ആരാധകര്‍ക്ക് വലിയ ആഘോഷമാണ്.

Related posts

കേരളത്തിലെ ആദ്യ ഡീപ്ഫേക് തട്ടിപ്പ്; പ്രതികളെ ഗോവയിലെ ചൂതാട്ട കേന്ദ്രത്തില്‍ നിന്ന് പൊക്കി പൊലീസ്

Aswathi Kottiyoor

കാപ്പ, കഞ്ചാവ്, ഇപ്പോൾ വധശ്രമക്കേസും! മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ചവരിൽ വധശ്രമ കേസിൽ ഒളിവിലുള്ള പ്രതിയും

Aswathi Kottiyoor

കണിച്ചാര്‍ കാളികയത്ത് വന്യജീവിയുടെ മുരള്‍ച്ച കേട്ടതായി ടാപ്പിംങ്ങ് തൊഴിലാളികള്‍

Aswathi Kottiyoor
WordPress Image Lightbox