• Home
  • Kerala
  • ഇടുക്കിയിൽ മിന്നലേറ്റ് 13 പേർക്ക് പരിക്ക്
Kerala

ഇടുക്കിയിൽ മിന്നലേറ്റ് 13 പേർക്ക് പരിക്ക്

ബുധനാഴ്ച ഉച്ചയോടെ പെയ്ത മഴയ്ക്കിടെയുണ്ടായ കനത്ത മിന്നലിൽ 13 തൊഴിലാളികൾക്ക് പരിക്ക്. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ ആലക്കോട് പഞ്ചായത്തിലെ കച്ചിറപ്പാറയിലെ പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാർ ഗ്രാനൈറ്റ്‌സ് എന്ന പാറമടയിലെ തൊഴിലാളികൾക്കാണ് പരിക്കേറ്റത്.

കൊല്ലം അച്ചൻകോവിൽ സ്വദേശി അഖിലേഷ് (25), മൂന്നാർ കള്ളിപ്പാറ സ്വദേശി പ്രകാശ് (18), എരുമേലി മരുത്തിമൂട്ടിൽ അശ്വിൻ മധു (22), തമിഴ്‌നാട് കുമാരലിംഗപുരം സ്വദേശികളായ ധർമ്മലിംഗം (31), വിയജ് (31), സൂര്യ (20), ജയൻ (55), പൂപ്പാറ സ്വദേശി രാജ (45), മറയൂർ സ്വദേശി മഥനരാജ് (22), പെരുമ്പാവൂർ സ്വദേശികളായ ആശോകൻ (50), ജോൺ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെല്ലാം തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലാണ്.ഉച്ചകഴിഞ്ഞ് ശക്തമായ മഴ പെയ്തതോടെ സമീപത്തെ താൽക്കാലിക ഷെഡിൽ തൊഴിലാളികൾ കയറി നിൽക്കുകയായിരുന്നു​. ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായതിനെ തുടർന്ന് രാജയെയും മഥനരാജിനെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.


പീരുമേട്: തേയില തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കവെ ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരിക്ക്. ഏലപ്പാറ കാവക്കുളം തോട്ടത്തിലെ തൊഴിലാളികൾക്കാണ് പരിക്കേറ്റത് . ശാന്തി ( 45 ) കാവക്കുളം, അമുദ ജയകുമാർ(46) എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കാവക്കുളം പ്രദേശത്ത് സ്ഥിരമായി ഇടിമിന്നൽ ഏറ്റ് ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും പരികേൾക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

Related posts

കോവിഡ്‌ ബാധിച്ചവർക്ക്‌ വാക്സിൻ പ്രസവശേഷം ; ഗർഭിണികൾക്ക്‌ മാർഗനിർദേശം.

Aswathi Kottiyoor

കേരളത്തിലെ ഓരോ ജില്ലയ്ക്കും ഒരു കോടി വീതം കേന്ദ്ര സഹായം; 1.11 കോടി ഡോസ് വാക്‌സിന്‍ ഉടന്‍; എല്ലാ ജില്ലയിലും പീഡിയാട്രിക് ഐസിയു

Aswathi Kottiyoor

കുട്ടികളുടെ വളർച്ചയെ ലോക്ക് ചെയ്യാതിരിക്കാൻ

Aswathi Kottiyoor
WordPress Image Lightbox