36.1 C
Iritty, IN
May 6, 2024
  • Home
  • Iritty
  • വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ച​ത് ആ​റു​പേ​ർ; ഭീ​തി പ​ര​ത്തി പു​ന്നാ​ട് റോ​ഡ്
Iritty

വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ച​ത് ആ​റു​പേ​ർ; ഭീ​തി പ​ര​ത്തി പു​ന്നാ​ട് റോ​ഡ്

ഇ​രി​ട്ടി: കാ​ൽ​ന​ട​യാ​ത്രി​ക​രാ​യ ആ​റു പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞ പു​ന്നാ​ട്‌ റോ​ഡ്‌ ഭാ​ഗം യാ​ത്ര​ക്കാ​ർ​ക്ക്‌ ഭീ​തി​യാ​കു​ന്നു. പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ബൈ​ക്കി​ടി​ച്ച് മ​രി​ച്ച ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ടി​യൂ​ർ ദാ​മോ​ദ​ര​ൻ മാ​സ്‌​റ്റ​റാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ അ​പ​ക​ട​ത്തി​നി​ര​യാ​യ​ത്. ഇ​തി​നു മു​ന്പ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യാ​പി​താ​വ് പി.​വി. മാ​ധ​വ​ൻ വൈ​ദ്യ​രു​ടെ ജീ​വ​നെ​ടു​ത്ത​തും ഇ​വി​ടെ​വ​ച്ചു ത​ന്നെ​യാ​യി​രു​ന്നു. കു​ടും​ബ​ത്തി​ൽ ര​ണ്ടു പേ​ർ ന​ട​ത്ത​ത്തി​നി​ട​യി​ൽ വാ​ഹ​ന​മി​ടി​ച്ച്‌ മ​രി​ച്ച ആ​ഘാ​ത​ത്തി​ലാ​ണ്‌ ഈ ​കു​ടും​ബം. ഇ​വ​ർ​ക്കു പു​റ​മേ നാ​ലു പേ​ർ കീ​ഴൂ​ർ​കു​ന്ന്‌ ഇ​റ​ക്കം മു​ത​ൽ പു​ന്നാ​ട്‌ കു​ന്നി​ൻ താ​ഴെ വ​രെ​യു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ നി​ര​പ്പാ​യ പാ​ത​യോ​ര​ത്ത്‌ വാ​ഹ​ന​ങ്ങ​ളി​ടി​ച്ച്‌ മ​രി​ച്ചി​ട്ടു​ണ്ട്. ത​ല​ശേ​രി–​വ​ള​വു​പാ​റ കെ​എ​സ്‌​ടി​പി പ​ദ്ധ​തി​യി​ൽ ക​യ​റ്റം കു​റ​ച്ചും വീ​തി വ​ർ​ധി​പ്പി​ച്ചും നി​ര​പ്പാ​ക്കി​യ പാ​താ​പ​രി​സ​ര​ങ്ങ​ളി​ലാ​ണ്‌ അ​ര​ഡ​സ​ൻ കാ​ൽ​ന​ട​യാ​ത്രി​ക​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞ​ത്‌.
ക​ല്ലു​കൊ​ത്ത്‌ തൊ​ഴി​ലാ​ളി ജോ​സ്‌, പു​ന്നാ​ട്‌ പ​ട​ത്തു​പാ​റ കോ​ള​നി​യി​ലെ ക​ണ്ണ​ൻ, നി​ർ​മാ​ണ തൊ​ഴി​ലാ​ളി പാ​ലാ​പ്പ​റ​മ്പി​ലെ വി.​വി. രാ​ജു, കി​ണ​ർ നി​ർ​മാ​ണ മേ​സ്‌​ത്രി പു​ന്നാ​ട്ടെ കാ​രാ​യി അ​ശോ​ക​ൻ എ​ന്നി​വ​രാ​ണ്‌ ജീ​പ്പ്‌, ലോ​റി, ബൈ​ക്ക്‌ എ​ന്നി​വ​യി​ടി​ച്ച്‌ മ​രി​ച്ച​ത്‌. ഇ​തേ അ​പാ​യ​പാ​ത​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കി​ട​യി​ൽ വ​ണ്ടി​യി​ടി​ച്ച്‌ ഗു​രു​ത​ര പ​രി​ക്കേ​റ്റ്‌ നാ​ലു പേ​ർ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു​ണ്ട്. കെ. ​രാ​ധ, ജ​ന​സേ​വ​ന കേ​ന്ദ്രം ജീ​വ​ന​ക്കാ​രി ഷീ​ന, കു​ഴു​മ്പി​ൽ അ​മ്പ​ലം പ​രി​സ​ര​ത്തെ ഷൈ​നി എ​ന്നി​വ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.
പു​ന്നാ​ട്‌ സ​ഹ​ക​ര​ണ ബാ​ങ്ക്‌ ജീ​വ​ന​ക്കാ​ര​ൻ കെ.​സി. നാ​രാ​യ​ണ​ൻ പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ വ​ണ്ടി​യി​ടി​ച്ച്‌ സാ​ര​മാ​യി പ​രി​ക്കേ​റ്റ്‌ ദീ​ർ​ഘ​കാ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​പാ​യ​ര​ഹി​ത​മാ​ക്കാ​ൻ ന​വീ​ക​രി​ച്ച ത​ല​ശേ​രി- വ​ള​വു​പാ​റ റോ​ഡി​ലെ പു​ന്നാ​ട്‌ ഭാ​ഗ​ത്തെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ർ ​ദൂ​രം കാ​ൽ​ന​ട യാ​ത്രി​ക​രു​ടെ പേ​ടി സ്വ​പ്‌​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​അ​പ​ക​ട മേ​ഖ​ല​യി​ൽ മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​നം ഉ​ട​ൻ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണ്‌ നാ​ട്ടു​കാ​രും വി​വി​ധ സം​ഘ​ട​ന​ക​ളും.

Related posts

പഴശ്ശി ജലസംഭരണി മാലിന്യമുക്തമാക്കാൻ പഞ്ചായത്ത് അദ്ധ്യക്ഷന്മാരുടെ സംയുക്ത കമ്മറ്റി

Aswathi Kottiyoor

വ​ന്യ​മൃ​ഗ ശ​ല്യം; കോ​ൺ​ഗ്ര​സ് നി​യ​മ പോ​രാ​ട്ട​ത്തി​ന്

Aswathi Kottiyoor

അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണം

Aswathi Kottiyoor
WordPress Image Lightbox