28.1 C
Iritty, IN
May 7, 2024
  • Home
  • Iritty
  • ഇടിമിന്നലിൽ വീടിന് നാശം
Iritty

ഇടിമിന്നലിൽ വീടിന് നാശം

ഇരിട്ടി : ഞായറാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. കീഴൂർ കുന്നിലെ പത്മനിലയത്തിൽ പി. ചന്തുവിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. വൈദ്യുത മീറ്റർ തകരുകയും ഇതുവഴി അടുക്കളഭാഗം വരെയുള്ള വയറിങ് പാടേ കത്തി നശിക്കുകയും ചെയ്തു. ഫ്രിഡ്ജിന്റെ കണക്ഷൻ ഊരിയിട്ടിരുന്നതിനാൽ ഇത് കേടു സംഭവിച്ചില്ല. എന്നാൽ ഇതിന്റെ സ്വിച്ച് ബോർഡ് മുഴുവൻ ചിതറിത്തെറിച്ചു. ഇതിനു സമീപത്തെ ജനൽ ചില്ലുകളും തകർന്നു. അടുക്കളഭാഗത്തെ എർത്ത് വയർ കത്തി നശിക്കുകയും ഇത് പോയ ഭാഗത്തെ ചുമർ അടർന്നുവീണ് വിള്ളൽ രൂപപ്പെടുകയും ചെയ്തു. ഇതിനോട് ചേർന്ന് മണ്ണിനടിയിലൂടെ 15 മീറ്ററോളം ദൂരത്തിൽ വെയിസ്റ്റ് ടാങ്കിലേക്കിട്ട പി വി സി പൈപ്പ് മുഴുവൻ ചിതറിത്തെറിക്കുകയും മണ്ണിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു. ഈ സമയത്ത് ആരും അടുക്കളഭാഗത്തു ഇല്ലാഞ്ഞതുമൂലം വലിയ അപകടം ഒഴിവായി.

Related posts

വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചു – യാത്രാ നിയന്ത്രണത്തിൽ ചെറിയ ഇളവ് വരുത്തി കുടക് ജില്ലാ ഭരണകൂടം

Aswathi Kottiyoor

ശാസ്ത്രമേളക്കിടയിൽ സഹപാഠിക്ക് സ്നേഹ വീട് നിർമ്മാണത്തിനായി എൻ എസ് എസ്സിന്റെ ചായപ്പീടിക

Aswathi Kottiyoor

കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ

Aswathi Kottiyoor
WordPress Image Lightbox