• Home
  • Iritty
  • വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചു – യാത്രാ നിയന്ത്രണത്തിൽ ചെറിയ ഇളവ് വരുത്തി കുടക് ജില്ലാ ഭരണകൂടം
Iritty

വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചു – യാത്രാ നിയന്ത്രണത്തിൽ ചെറിയ ഇളവ് വരുത്തി കുടക് ജില്ലാ ഭരണകൂടം

ഇരിട്ടി: യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും കർണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വെള്ളിയാഴ്ച മുതൽ ചെറിയ ഇളവ് അനുവദിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ വരാന്ത്യ ലോക്ക്ഡൗൺ ഈ ആഴ്ചമുതൽ പിൻവലിച്ചു. ഒക്ടോബർ 21 വരെ കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് കർണ്ണാടക പൗരൻമാർ ജാഗ്രത പാലിക്കണമെന്നും കേരളത്തിൽ നിന്നും വ്യാപാര, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കർണ്ണാടകത്തിലേക്ക് അത്യാവശ്യക്കാർ മാത്രമെ പ്രവേശിക്കാവുവെന്നും കുടക് ഡപ്യൂട്ടി കമ്മീഷണർ ചാരുലത സോമൽ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ പറയുന്നു. കുടകിൽ ജോലിക്ക് എത്തുന്നവരും ഈ നിയന്ത്രണം പാലിക്കണം.
വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ ടെസ്റ്റ് നെഗറ്റിവ് സർട്ടിഫിക്കറ്റ് മാക്കൂട്ടം- ചുരം പാത വഴി കർണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാണ്. ചക്ക് വാഹനങ്ങളിലെ തൊഴിലാളികൾക്ക് ഏഴ് ദിവസത്തിനുള്ളിൽ എടുത്ത് ആർ ടി പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് മതിയാകും .എന്നാൽ രാത്രികാല കർഫ്യു അതേപടി നിലനില്ക്കും.
അത്യാഹിതം സംഭവിച്ച് അതിർത്തി കടന്ന് ആസ്പത്രികളിൽ എത്തേണ്ടവർക്കും മാരക രോഗങ്ങൾക്ക് ചികിത്സ നേടുന്നവർക്കും നിയന്ത്രണങ്ങളിൽ അനുവദിച്ച ഇളവ് തുടരും. വിദ്യാർത്ഥികളിൽ പരീക്ഷയ്ക്ക് പോകേണ്ടവർക്കും വിമാന യാത്രക്കാർക്കും അനുവദിച്ച ഇളവും നിലനില്ക്കും.കുടകിൽ ഒരു ദിവസത്തെ യാത്രയ്ക്ക് എത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. അവിടെ തങ്ങുന്നവർ നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.
കേരളത്തിൽ നിപ റിപ്പോർട്ട ചെയ്ത സാഹജര്യത്തിൽ അതിർത്തി ചെക്ക് പോസ്റ്റിൽ പ്രത്യേക പരിശോധനയും ഏർപ്പെടുത്തി. കോവിഡ് സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് ഒപ്പം കേരളത്തിൽ നിന്നും എത്തുന്നവരുടെ ശരീരോഷ്മാവും പരിശോധനിക്കാനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത് . പനി ലക്ഷണം ഉള്ളവരെ മടക്കി അയക്കാനാണ് നിർദ്ദേശം . കേരളത്തിൽ നിന്നുള്ള യാത്രക്കാരിൽ വ്യാജ ആർ ടി പി സി ആർ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടി വരികയാണെന്ന് മാക്കൂട്ടം ചെക്ക് പോസ്റ്റ് അധികൃതർ പറഞ്ഞു. 100 പേരിൽ 20 പേരെങ്കിലും വ്യാജ സർട്ടിഫിക്കറ്റുമായാണ് എത്തുന്നത്. ഇതുമൂല മുള്ള പരിശോധന നടക്കുന്നതിനാൽ യഥാർത്ഥ സർട്ടിഫിക്കറ്റുമായി എത്തുന്നവർക്ക് ചെക്ക് പോസ്റ്റിൽ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നു. കഴിഞ്ഞ ദിവസം വ്യാജ ആർ ടി പി സി ആറുമായി വീരാജ് പേട്ടയിൽ എത്തിയ രണ്ട് പേരിൽ നിന്നും വീരാജ് പേട്ട ഡെന്റൽ കോളേജിലെ 40 തോളം പേർക്ക് കോവിഡ് പകരുന്നതിന് കാരണമായതായി ഇവർ അറിയിച്ചു. ഇതോടെ മാക്കൂട്ടം പരിശോധ കഴിഞ്ഞ് പോകുന്നവരെ പെരുമ്പാടിയിലും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
ഈ ആഴ്ചമുതൽ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചത് മലയാളികൾക്ക് ഏറെ ഗുണം ചെയ്യും. ബംഗളൂരുവിലും മൈസൂരുവിലും തിങ്കളാഴ്ച്ച എത്തേണ്ടവർ രണ്ട് ദിവസം മുൻമ്പെ പോകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഇപ്പോഴത്തെ ഇളവിലൂടെ സാധിക്കും.

Related posts

ഭാര്യക്ക് പിന്നാലെ ഭർത്താവും കോവിഡ് ബാധിച്ച് മരിച്ചു

Aswathi Kottiyoor

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഉളിക്കല്‍ യൂണിറ്റ് സമ്മേളനം വ്യാപാര ഭവനില്‍ നടന്നു

Aswathi Kottiyoor

വിയറ്റ്‌നാമിൽ എത്തിയ സായുധ മാവോവാദി സംഘത്തിനെതിരേ യു എ പി എ പ്രകാരം കേസ് ഒമ്പതുപേരെ തിരിച്ചറിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox