23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങാൻ സാധ്യത; പൊലീസിന്‍റെ സഹായത്തോടെ മുന്നോട്ട് പോകാൻ എംവിഡി
Uncategorized

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങാൻ സാധ്യത; പൊലീസിന്‍റെ സഹായത്തോടെ മുന്നോട്ട് പോകാൻ എംവിഡി

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങാന്‍ സാധ്യത. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധം തുടരുകയാണ്. ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെയാണ് ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളുടെയും സമരം. ഇന്നലെ മിക്കയിടങ്ങളിലും ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു. മറ്റ് സംഘടനകൾ സമരം ശക്തമാക്കിയത് സിഐടിയുവിനെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്.

പ്രതിദിന ലൈസൻസുകളുടെ എണ്ണം നാൽപതിലും കൂട്ടണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം പൊലീസിന്‍റെ സഹായത്തോടെ പുതിയ പരിഷ്കാര പ്രകാരം തന്നെ ടെസ്റ്റ് നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിര്‍ദേശം. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും ഇക്കാര്യത്തില്‍ നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്.

Related posts

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ

Aswathi Kottiyoor

കേരള ബ്രാൻഡ് നടപ്പിലാക്കാൻ സർക്കാർ; ആദ്യഘട്ടത്തിൽ വെളിച്ചെണ്ണ

Aswathi Kottiyoor

ബിജെപിയുടെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; രാധികാ ശരത്കുമാർ സ്ഥാനാർത്ഥി

Aswathi Kottiyoor
WordPress Image Lightbox