• Home
  • Kerala
  • ഹാ​ൾ​മാ​ർ​ക്കിം​ഗ് പ​ദ്ധ​തി വി​ജ​യം; ആ​ശ​ങ്ക​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് ബി​ഐ​എ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ
Kerala

ഹാ​ൾ​മാ​ർ​ക്കിം​ഗ് പ​ദ്ധ​തി വി​ജ​യം; ആ​ശ​ങ്ക​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് ബി​ഐ​എ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ

ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ഹാ​​​ൾ മാ​​​ർ​​​ക്കിം​​​ഗി​​​ന് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ജ്വ​​​ല്ല​​​റി​​​ക​​​ളു​​​ടെ എ​​​ണ്ണം 91,603 ആ​​​യെ​​​ന്ന് ബി​​​ഐ​​​എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ പ്ര​​​മോ​​​ദ് കു​​​മാ​​​ർ തി​​​വാ​​​രി അ​​​റി​​​യി​​​ച്ചു. ജ്വ​​​ല്ല​​​റി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​വും കൊ​​​ണ്ട് പ​​​ദ്ധ​​​തി വി​​​ജ​​​യ​​​ത്തി​​​ലേ​​​ക്കെ​​​ത്തു​​​ക​​​യാ​​​ണ്. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗി​​​ന് അ​​​യ​​​ച്ച ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും വ​​​ൻ വ​​​ർ​​​ധ​​​ന​​​യാ​​​ണു​​​ണ്ടാ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​ക്കി​​​യ​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള ആ​​​ശ​​​ങ്ക​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക​​​ളും സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ ജ്വ​​​ല്ല​​​റി​​​റി മേ​​​ഖ​​​ല​​​യി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രു​​​ന്ന സ​​​മ​​​രം അ​​​നാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ പ​​​റ​​​ഞ്ഞു.

ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​ന് മു​​​ന്പു​​​ത​​​ന്നെ കേ​​​ന്ദ്രം ഉ​​​ന്ന​​​ത​​​ത​​​ല സ​​​മ​​​തി രൂ​​​പീ​​​ക​​​രി​​​ക്കു​​​യും യോ​​​ഗ​​​ങ്ങ​​​ൾ ചേ​​​രു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. എ​​​എ​​​ച്ച്സി​​​ക​​​ൾ ഉ​​​ള്ള 256 ജി​​​ല്ല​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. നി​​​ല​​​വി​​​ൽ ഹ്യൂ​​​യി​​​ഡ് എ​​​എ​​​ച്ച്സി ത​​​ല​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണ് ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. സം​​​വി​​​ധാ​​​നം പൂ​​​ർ​​​ണ​​​മാ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​യ​​​ശേ​​​ഷ​​​മേ ജ്വ​​​ല്ല​​​റി ത​​​ല​​​ങ്ങ​​​ളി​​​ൽ അ​​​ത് ന​​​ട​​​പ്പാ​​​ക്കു​​​ക​​​യു​​​ള്ളൂ.

20, 23, 24 കാ​​​ര​​​റ്റ് ആ​​​ഭ​​​ര​​​ങ്ങ​​​ളാ​​​ണ് ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗി​​​ന് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് ശു​​​ദ്ധ​​​ത ഉ​​​റ​​​പ്പാ​​​ക്കും. എ​​​എ​​​ച്ച്സി ത​​​ല​​​ത്തി​​​ൽ ആ​​​ഭ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റു​​​ന്ന​​​തി​​​ന് സോ​​​ഫ്റ്റ്‌വേ​​​ർ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​മു​​​ണ്ട്. ഹെ​​​ഡ്ക്വാ​​​ട്ടേ​​​ഴ്സി​​​ലും ശാ​​​ഖ​​​ക​​​ളി​​​ലും ഹെ​​​ൽ​​​പ്പ്ഡെ​​​സ്ക് സ്ഥാ​​​പി​​​ക്കു​​​ക​​​യും 300 ബോ​​​ധ​​​വ​​​ൽ​​​ക്ക​​​ര​​​ണ ക്യാ​​​ന്പു​​​ക​​​ൾ ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി വി​​​ഷ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ​ അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്ത​​​ശേ​​​ഷം ഡി​​​ഒ​​​സി​​​എ​​​ക്ക്(​​​ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് ക​​​ണ്‍​സ്യൂ​​​മ​​​ർ അ​​​ഫ​​​യേ​​​ഴ്സ്) റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്.

ജ്വ​​​ല്ല​​​റി​​​ക​​​ളു​​​ടെ​​​യും ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും നീ​​​ക്ക​​​ങ്ങ​​​ൾ ബി​​​ഐ​​​എ​​​സി​​​ലൂ​​​ടെ നി​​​രീ​​​ക്ഷി​​​ക്കു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Related posts

രണ്ടു ദിവസത്തിനിടെ കണ്ണൂരിനും കാഞ്ഞങ്ങാടിനുമിടയിൽ നാലു ട്രെയിനുകള്‍ക്കു നേരെ കല്ലേറ്; യാത്രക്കാര്‍ ഭീതിയില്‍‌

Aswathi Kottiyoor

എ​റ​ണാ​കു​ള​ത്ത് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു; ജാ​ഗ്ര​താ നി​ർ​ദേ​ശം

Aswathi Kottiyoor

രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox