35.7 C
Iritty, IN
February 29, 2024
  • Home
  • kannur
  • ജ​ന​കീ​യാ​സൂ​ത്ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ജി​ല്ല​യി​ലും വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
kannur

ജ​ന​കീ​യാ​സൂ​ത്ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ജി​ല്ല​യി​ലും വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്

ക​ണ്ണൂ​ർ: ജ​ന​കീ​യാ​സൂ​ത്ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ജി​ല്ല​യി​ലും വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ഒ​രു വ​ര്‍​ഷം നീ​ളു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ക. 17ന് ​വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.
1996 മു​ത​ലു​ള്ള ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്‍​മാ​രേ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ര​ജ​ത ജൂ​ബി​ലി ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ക്കും. ര​ജ​ത ജൂ​ബി​ലി സ്മാ​ര​ക​ങ്ങ​ളെ​ന്ന നി​ല​യി​ല്‍ ജി​ല്ല​യി​ലെ ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും സാ​ധ്യ​മാ​യ എ​ല്ലാ ഇ​ട​ങ്ങ​ളി​ലും ചെ​റു​തും വ​ലു​തു​മാ​യ മി​യോ​വാ​ക്കി വ​ന​ങ്ങ​ള്‍ വ​ച്ചു​പി​ടി​പ്പി​ക്കും. ഇ​തി​നാ​യി സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തും. വി​ദ്യാ​ല​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​താ​ത് സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഇ​വ വ​ച്ചു​പി​ടി​പ്പി​ക്കും.
ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്‍റെ ഇ​രു​പ​ത്ത​ഞ്ചാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ത്തി​ല്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്ന് പി.​പി. ദി​വ്യ പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടിക​ള്‍​ക്ക് സ്വ​യം പ്ര​തി​രോ​ധ ശേ​ഷി വ​ള​ര്‍​ത്തു​ന്ന​തി​ന് അ​യോ​ധ​ന ക​ല​ക​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​ക​ണം. സ്ത്രീ ​സം​രം​ഭ​ങ്ങ​ള്‍ പ്രോ​ല്‍​സാ​ഹി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​വ​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.
ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഡി​പി​സി അ​ധ്യ​ക്ഷ കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ഡി​പി​സി സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി. ​വി​യ സു​ഭാ​ഷ്, ഡി​പി​സി അം​ഗ​ങ്ങ​ളാ​യ ബി​നോ​യ് കു​ര്യ​ന്‍, എ​ന്‍.​പി. ശ്രീ​ധ​ര​ന്‍, വി. ​ഗീ​ത, കെ. ​താ​ഹി​റ,
ടി. ​സ​ര​ള, കെ.​കെ. ര​ത്ന​കു​മാ​രി, ലി​സി ജോ​സ​ഫ്, കെ.​വി. ല​ളി​ത, പി.​പു​രു​ഷോ​ത്ത​മ​ന്‍, ഡി​പി​സി​യി​ലെ സ​ര്‍​ക്കാ​ര്‍ നോ​മി​നി കെ.​വി. ഗോ​വി​ന്ദ​ന്‍, ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ടി. ​രാ​ജേ​ഷ്, ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്‍​മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

പൂവിളി കാത്ത്‌ ചെണ്ടുമല്ലി പാടങ്ങൾ

Aswathi Kottiyoor

സൗ​രോ​ർ​ജ​ത്തി​ൽ നി​ന്ന് ആ​യി​രം മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ല​ക്ഷ്യം: മ​ന്ത്രി മ​ണി

Aswathi Kottiyoor

കോ​വി​ഡ് ഭീ​തി​യി​ൽ സെ​ൻ​ട്ര​ൽ ജ​യി​ൽ അ​ന്തേ​വാ​സി​ക​ൾ

Aswathi Kottiyoor
WordPress Image Lightbox