34.6 C
Iritty, IN
March 2, 2024
  • Home
  • kannur
  • വാക്സിൻ: അ​വ​ശ്യ​സ​ർ​വീ​സി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം
kannur

വാക്സിൻ: അ​വ​ശ്യ​സ​ർ​വീ​സി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം

ക​ണ്ണൂ​ർ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ്യ സ​ർ​വീ​സ് മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് കൂ​ടു​ത​ൽ വാ​ക്സി​നു​ക​ൾ ന​ൽ​കു​ന്ന​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ജാ​ഗ്ര​താ സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് താ​ഴെ നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും ജി​ല്ലാ ആ​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​ങ്ങ​ൾ ബ​ന്ധ​പ്പെ​ടു​ന്ന ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ ഓ​ണ​ക്കാ​ല​ത്ത്‌ തി​ര​ക്ക് വ​ർ​ധി​ക്കു​മ്പോ​ൾ കോ​വി​ഡ് വ്യാ​പ​ന​വും വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തു​കൊ​ണ്ട് കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.
മ​റ്റ് പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ: ജൂ​ബി​ലി ഹാ​ളി​ൽ വാ​ക്സി​നേ​ഷ​ന് ആ​വ​ശ്യ​മാ​യ വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ക, കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും വാ​യോ​ധി​ക​ർ​ക്കും വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് പു​നഃ​രാ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വാ​ക്സി​ൻ അ​നു​വ​ദി​ക്കു​ക, ജ​ന​സം​ഖ്യാ​നു​പാ​തം നോ​ക്കാ​തെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തി​ച്ചേ​രു​ന്ന കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ വാ​ക്സി​ൻ അ​നു​വ​ദി​ക്കു​ക, വ്യാ​പാ​രി​ക​ൾ, ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ൾ, ബാ​ർ​ബ​ർ​മാ​ർ, പെ​ട്രോ​ൾ​പ​മ്പ് ജീ​വ​ന​ക്കാ​ർ, വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കു​ക.
ക്വാ​റ​ന്‍റൈ​ൻ ശ​ക്തി​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​നും പോ​ലീ​സി​നും നി​ർ​ദേ​ശം ന​ൽ​കി.​മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബീ​ന, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ഷ​മീ​മ, പി. ​ഇ​ന്ദി​ര, ഷാ​ഹി​നാ മൊ​യ്തീ​ൻ, സി​യാ​ദ് ത​ങ്ങ​ൾ, കൗ​ൺ​സി​ല​ർ മു​സ്ലി​ഹ് മ​ഠ​ത്തി​ൽ, സെ​ക്ര​ട്ട​റി ഡി. ​സാ​ജു, ഡോ. ​ഒ.​ടി. രാ​ജേ​ഷ് , സി. ​സ​മീ​ർ,കെ.​പി. സ​ദാ​ന​ന്ദ​ൻ, പി.​എ. കി​ര​ൺ , എ​ൻ.​ര​ഞ്ജി​നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ തൊ​ഴി​ല്‍ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തും

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 765 പേര്‍ക്ക് കൂടി കൊവിഡ്; 742 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox