23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • സം​ഘ​ർ​ഷ​ഭ​രി​ത ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​നപ്ര​ശ്നം മ​ദ്യം: മാ​ർ ഞ​റ​ള​ക്കാ​ട്ട്
kannur

സം​ഘ​ർ​ഷ​ഭ​രി​ത ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​നപ്ര​ശ്നം മ​ദ്യം: മാ​ർ ഞ​റ​ള​ക്കാ​ട്ട്

ത​ല​ശേ​രി: സം​ഘ​ർ​ഷ​ഭ​രി​ത ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്ന് മ​ദ്യ​ത്തി​ന്‍റേ​യോ മ​യ​ക്കു​മ​രു​ന്നി​ന്‍റേ​യോ ഉ​പ​യോ​ഗം മൂ​ലം സം​ഭ​വി​ക്കു​ന്ന​താ​ണെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്. ക​ണ്ണൂ​ർ ജി​ല്ലാ സോ​ഷ്യ​ൽ ജ​സ്റ്റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വത്തി​ൽ ത​ല​ശേ​രി “പ്ര​തീ​ക്ഷ’​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച് ബി​ഷ​പ്.
പ്ര​തീ​ക്ഷ ഡ​യ​റ​ക്ട​ർ ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​ൻ​പ​തി​നാ​യി​രം ല​ക്ഷം മ​യ​ക്കു മ​രു​ന്നും നാ​ല്പ​തി​നാ​യി​രം ല​ക്ഷം കോ​ടി രൂ​പ​യു​ടെ മ​ദ്യ​ക്ക​ച്ച​വ​ട​വും ലോ​ക​ത്ത് ന​ട​ക്കു​ന്നു​വെ​ന്ന ഞെ​ട്ടി​പ്പി​ക്കു​ന്ന വ​സ്തു​ത ലോ​കം ഭ്രാ​ന്താ​ല​യ​തു​ല്യ​മാ​കും എ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ല​ഹ​രി​മു​ക്ത ജീ​വി​തം ന​യി​ക്കാ​ൻ നാം ​ദൃ​ഢ​നി​ശ്ച​യം ചെ​യ്യ​ണ​മെ​ന്നും ഫാ. ​ചാ​ക്കോ പ​റ​ഞ്ഞു.
സോ​ഷ്യ​ൽ ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി എം. ​അ​ഞ്ജു മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ.​മാ​ത്യു കാ​രി​ക്ക​ൽ, എം.​എ​ൽ. ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റ​വ.​ഡോ.​ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം, മ​നു മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

നല്ല ബാല്യം നല്ല ആരോഗ്യത്തോടെ

Aswathi Kottiyoor

മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് യോ​ഗം

Aswathi Kottiyoor

റ​ബ്കോ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

Aswathi Kottiyoor
WordPress Image Lightbox