36.1 C
Iritty, IN
May 6, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ: നിരക്കിൽ കുരുങ്ങി പ്രീപെയ്ഡ് ഓട്ടോ
kannur

ക​ണ്ണൂ​ർ: നിരക്കിൽ കുരുങ്ങി പ്രീപെയ്ഡ് ഓട്ടോ

ന​ഗ​ര​ത്തി​ലെ പ്രീ​പെ​യ്ഡ് ഓ​ട്ടോ നി​ര​ക്ക് നി​ശ്ച​യി​ക്കാ​നാ​യി ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന യോ​ഗ​വും തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു. പ്രീ​പെ​യ്ഡ് ഓ​ട്ടോ ന​ഗ​ര​പ​രി​ധി നി​ശ്ച​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഈ ​മാ​സം മൂ​ന്നി​ന് ചേ​ർ​ന്ന ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം ചൊ​വാ​ഴ്ച കോ​ർ​പ​റേ​ഷ​ന്‍ ഓ​ഫി​സി​ല്‍ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന ആ​ര്‍.​ടി.​ഒ, പൊ​ലീ​സ്, ഓ​ട്ടോ തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​മാ​ണ് തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞ​ത്.യോ​ഗ​ത്തി​ല്‍ നി​ല​വി​ലു​ള്ള നി​ര​ക്കു​ക​ള്‍ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ്ര​തി​നി​ധി അ​വ​ത​രി​പ്പി​ച്ചു. 2014ലെ ​ക​മ്മി​റ്റി നി​ശ്ച​യി​ച്ച നി​ര​ക്കും 2021ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വും അം​ഗീ​ക​രി​ക്കാ​ൻ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ത​യാ​റാ​യി​ല്ല. പ്ര​സ്തു​ത നി​ര​ക്കി​ല്‍ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സം പ​റ​ഞ്ഞ​തി​നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച് ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ള്‍ എ​ഴു​തി സ​മ​ര്‍പ്പി​ക്കു​ന്ന​തി​ന് ഓ​ട്ടോ​തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളോ​ട് മേ​യ​ർ നി​ർ​ദേ​ശി​ച്ചു.

21ന് ​ചേ​രു​ന്ന അ​ടു​ത്ത യോ​ഗ​ത്തി​ന് മു​മ്പ് പ്ര​സ്തു​ത നി​ർ​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍പ്പി​ക്ക​ണം. ഇ​ത് പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി പ്രീ​പെ​യ്ഡ് ഓ​ട്ടോ നി​ര​ക്ക് നി​ശ്ച​യി​ക്കും. ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​ന് പി​ന്നാ​ലെ അ​ട​ച്ചി​ട്ട ക​ണ്ണൂ​ർ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ലെ പ്രീ​പെ​യ്ഡ് ഓ​ട്ടോ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​ണ്.​ന​ഗ​ര​പ​രി​ധി​യും നി​ര​ക്കും സം​ബ​ന്ധി​ച്ച് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ എ​തി​ർ​പ്പു​ള്ള​തി​നാ​ലാ​ണ് പ്രീ​പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​ർ തു​റ​ന്ന​തി​ന് പി​ന്നാ​ലെ പൂ​ട്ടി​യ​ത്. ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലെ നി​ര്‍ദേ​ശ​ത്തെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ല്‍ പ്രീ​പെ​യ്ഡ് ന​ഗ​ര​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ര്‍ കോ​ർ​പ​റേ​ഷ​നി​ല്‍ ചേ​ര്‍ന്ന ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി യോ​ഗ​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ന്ന ച​ര്‍ച്ച​യി​ൽ ന​ഗ​ര​പ​രി​ധി സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ, നി​ര​ക്കി​ൽ തൊ​ഴി​ലാ​ളി​ക​ൾ എ​തി​ർ​പ്പ് തു​ട​ർ​ന്നു.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഴ​യ നി​ര​ക്കി​ൽ ഓ​ടാ​നാ​വി​ല്ലെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ല​പാ​ട്. ന​ഗ​ര​പ​രി​ധി​യും നി​ര​ക്കും സം​ബ​ന്ധി​ച്ച് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് എ​തി​ര്‍പ്പു​ള്ള​തി​നാ​ൽ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തു​ട​ങ്ങി​യ പ്രീ​പെ​യ്ഡ് കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​തി​ൽ യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

മൂ​ന്ന് വ​ര്‍ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ്രീ​പെ​യ്ഡ് സം​വി​ധാ​നം പു​ന​രാ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തു​ക​യാ​യി​രു​ന്നു. ന​ഗ​ര​പ​രി​ധി തീ​രു​മാ​നി​ച്ച​തു​പോ​ലെ ച​ർ​ച്ച​ചെ​യ്ത് നി​ര​ക്കും നി​ശ്ച​യി​ച്ചാ​ൽ കൗ​ണ്ട​ർ തു​റ​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യാ​ത്ര​ക്കാ​ർ.

യോ​ഗ​ത്തി​ല്‍ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പി. ​ഇ​ന്ദി​ര, എം.​വി.​ഐ എ​ന്‍.​കെ. അ​രു​ണ്‍ കു​മാ​ര്‍, ട്രാ​ഫി​ക് എ​സ്.​ഐ​മാ​രാ​യ പി.​പി. ഷ​മീ​ദ്, പി. ​രാ​ജേ​ന്ദ്ര​ന്‍, കോ​ർ​പ​റേ​ഷ​ന്‍ അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി എ​ൻ. ബി​ജു, വി​വി​ധ ഓ​ട്ടോ​തൊ​ഴി​ലാ​ളി സം​ഘ​ട​ന നേ​താ​ക്ക​ളാ​യ സി.​കെ. മു​ഹ​മ്മ​ദ്, കെ. ​ജ​യ​രാ​ജ​ന്‍, കെ.​പി. സ​ത്താ​ര്‍, സി. ​ധീ​ര​ജ്, എ​ന്‍. ല​ക്ഷ്മ​ണ​ന്‍, സി.​കെ. ജ​യ​രാ​ജ​ന്‍, കെ. ​രാ​ജീ​വ​ന്‍, പി. ​ജി​തി​ന്‍, സി.​കെ. ശ​ശി​കു​മാ​ര്‍, കു​ന്ന​ത്ത് രാ​ജീ​വ​ന്‍, എ.​വി. പ്ര​കാ​ശ​ന്‍, എ. ​ജ്യോ​തീ​ന്ദ്ര​ന്‍, സി. ​ഷ​രീ​ഫ്, കെ.​പി. ജാ​സി​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

സി​ആ​ര്‍​സെ​ഡ് അ​നു​മ​തി: അ​പേ​ക്ഷ ഒ​മ്പ​തി​ന​കം

Aswathi Kottiyoor

ദു​ര​ന്ത​പാ​ത​യാ​യി ത​ല​ശേ​രി-​വ​ള​വു​പാ​റ കെ​എ​സ്ടി​പി റോ​ഡ്

Aswathi Kottiyoor

പെരുന്നാള്‍ :ആഘോഷം വീടുകളില്‍ മാത്രം,ഹോം ഡെലിവറിക്ക് വിപുലമായ ക്രമീകരണം….

Aswathi Kottiyoor
WordPress Image Lightbox