36.3 C
Iritty, IN
April 29, 2024
  • Home
  • mattannur
  • എക്സൈസ് കൺട്രോൾ റൂം ആരംഭിച്ചു
mattannur Mattanur

എക്സൈസ് കൺട്രോൾ റൂം ആരംഭിച്ചു

മട്ടന്നൂർ: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മട്ടന്നൂരിൽ പ്രവർത്തിക്കുന്ന ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.മദ്യം മയക്ക് മരുന്ന് എന്നിവയുടെ അനധികൃത വിൽപ്പനയും, സംഭരണവും,മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കടത്തും തടയുക എന്ന ഉദ്ദേശത്തിൽ ജൂലൈ 24 മുതൽ ആഗസ്ത് 25 വരെയാണ് സ്പെഷ്യൽ ഡ്രൈവായി പ്രഖ്യാപിച്ചിട്ടുള്ളത്.ഇതോടനുബന്ധിച്ച് അതിർത്തി- ഉൾപ്രദേശങ്ങളിലടക്കം കർശനമായ നിരീക്ഷണവും, വാഹന പരിശോധനയും നടത്തും.ചെക്ക് പോസ്റ്റിൽ കർശന നിരീക്ഷണം ഉണ്ടാവും.ഇരിട്ടി താലൂക്ക് കേന്ദ്രീകരിച്ച് എല്ലാ ദിവസവും 24 മണിക്കൂറും എക്സൈസ് സ്ടൈക്കിംഗ് ഫോഴ്സ് പട്രോൾ നടത്തും.നിയമ വിരുദ്ധ പ്രവർത്തനം തടയുന്നതിന്നായി കർശന നടപടികൾ സ്വീകരിക്കുമെന്നും, ഇതിനായി പൊതു ജനങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിലേക്ക് പരാതി അറിയിക്കാവുന്നതാണെന്നും ഇരിട്ടി എക് സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
1) ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ്.(മട്ടന്നൂർ). 2473205
2) എക്സൈസ് റെയിഞ്ച് ഓഫീസ്,
മട്ടന്നൂർ.2473660
എക്സൈസ് ഇൻസ്പെക്ടർ.9400069709
3) എക്സൈസ് റെയിഞ്ച് ഓഫീസ്, ഇരിട്ടി.2494666
എക്സൈസ് ഇൻസ്പെക്ടർ.9400069710
4) എക്സൈസ് റെയിഞ്ച് ഓഫീസ്, പേരാവൂർ.2446800
എക്സൈസ് ഇൻസ്പെക്ടർ. 9400069708

Related posts

പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർഥിനിയുടെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പരിസരത്തെ കാട് വെട്ടി നീക്കി…………

Aswathi Kottiyoor

കൃ​ഷി​നാ​ശം ത​ട​യും ; കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ

Aswathi Kottiyoor

മ​ട്ട​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി കോ​വി​ഡ്‌ ആ​ശു​പ​ത്രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്‌ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ

Aswathi Kottiyoor
WordPress Image Lightbox