38.3 C
Iritty, IN
April 29, 2024
  • Home
  • Mattanur
  • കൃ​ഷി​നാ​ശം ത​ട​യും ; കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ
Mattanur

കൃ​ഷി​നാ​ശം ത​ട​യും ; കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​ന് ചു​റ്റും കൃ​ഷി നാ​ശ​മു​ണ്ടാ​കു​ന്ന​ത് ത​ട​യാ​ന്‍ തോ​ടു​ക​ള്‍ വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി ഉ​ട​ന്‍ തു​ട​ങ്ങു​മെ​ന്ന് കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ.
എ​സ്റ്റി​മേ​റ്റ് റി​വൈ​സ് ചെ​യ്തു ഭ​ര​ണാ​നു​മ​തി​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഉ​ട​ന്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണും. മ​ണ്ഡ​ല​ത്തി​ന്‍റെ തു​ട​ര്‍ വി​ക​സ​ന​ത്തി​ന് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കും. ചെ​റു​ന​ഗ​ര​ങ്ങ​ളു​ടെ പ​രി​ഷ്‌​ക​ര​ണ​ത്തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ വി​ദ​ഗ്ധ​രെ ചു​മ​ത​ല​പ്പെ​ടു​ത്തും. സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ നി​ല​വി​ലു​ള്ള ഗ​വ. ആ​ശു​പ​ത്രി കെ​ട്ടി​ടം പൊ​തു​ജ​നാ​രോ​ഗ്യ സേ​വ​ന കേ​ന്ദ്ര​മാ​ക്കും. പ​ഴ​ശി​യി​ല്‍ 50 കി​ട​ക്ക​ക​ളു​ള്ള ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യു​ടെ നി​ര്‍​മാ​ണ​വും ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​വും. ഒ​ന്‍​പ​ത് കോ​ടി രൂ​പ​യു​ടെ കേ​ന്ദ്ര​ഫ​ണ്ടും സം​സ്ഥാ​ന ഫ​ണ്ടും സം​യോ​ജി​പ്പി​ച്ചാ​ണ് ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി നി​ര്‍​മി​ക്കു​ന്ന​ത്. ബ​ഡ്‌​സ് റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ നി​ര്‍​മാ​ണം ആ​റു​മാ​സം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​കും. മോ​ഡ​ല്‍ ബ​ഡ്‌​സ് സ്‌​കൂ​ളാ​യി ഇ​ത് മാ​റും. പ​ഴ​ശി ക​നാ​ല്‍ ന​വീ​ക​ര​ണ​വും താ​മ​സി​യാ​തെ തു​ട​ങ്ങും. വെ​ള്ളി​യാം​പ​റ​മ്പി​ലെ കി​ന്‍​ഫ്ര വ്യ​വ​സാ​യ പാ​ര്‍​ക്കി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് മി​ക​ച്ച വ്യ​വ​സാ​യ കേ​ന്ദ്ര​മാ​ക്കി മാ​റ്റും. വി​മാ​ന​ത്താ​വ​ള റ​ണ്‍​വേ വി​ക​സ​ന​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ അ​ക്വി​സി​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​ല നി​ര്‍​ണ​യം ന​ട​ത്തി ഭൂ​മി വൈ​കാ​തെ ഏ​റ്റെ​ടു​ക്കു​മെ​ന്നും കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ പ​റ​ഞ്ഞു.

Related posts

മ​ട്ട​ന്നൂ​ർ പോ​ളി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor

ന​വീ​ക​രി​ച്ച പ​ഴ​ശി പാ​ർ​ക്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

Aswathi Kottiyoor

മ​ട്ട​ന്നൂ​രിൽ മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ

Aswathi Kottiyoor
WordPress Image Lightbox