26.4 C
Iritty, IN
May 16, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിലെ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ ഡോ. പിങ്കി ജേക്കബ് കുട്ടികളുമായി സംവദിച്ചു.
Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിലെ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ ഡോ. പിങ്കി ജേക്കബ് കുട്ടികളുമായി സംവദിച്ചു.

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളും കേളകം വിബ്‌ജിയോർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിവരുന്ന ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ , ത്യശൂർ ഇനിഷ്യേറ്റീവ് ഫോർ സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ഡയറക്ടർ ഡോ. പിങ്കി ജേക്കബ് കുട്ടികളുമായി സംവദിച്ചു.വിവിധ അനുഭവങ്ങളും ഉയർന്ന മേഖലയിൽ എത്താനുള്ള പ്രചോദനവും ഗവേഷണം ചെയ്യാനുള്ള പ്രചോദനവും ലക്ഷ്യം നേടാനുള്ള മാർഗ്ഗങ്ങളുമൊക്കെ കുട്ടി ളുടെ സംശയങ്ങൾക്കുള്ള ഉത്തരമായി അദ്ദേഹം പങ്കുവെച്ചു.വിബ്ജിയോർ ഡയറക്ടർ ജെയിംസ് കെ.എ,
സജി ആന്റണി, പൂർണിമ ജോസ് ,അലോണ മരിയ, മാർട്ടിൻ മാത്യു, ചന്ദന എസ് നായർ എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ വിരാജിക്കുന്ന ദേശീയ, അന്തർദേശീയ രംഗത്തെ പ്രശസ്തരായ വ്യക്തികളാണ് ഓരോ ആഴ്ചയിലും ഈ പ്രോഗ്രാമിലൂടെ കുട്ടികളോട് സംവദിക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ വികാസം, കരിയർ ഗൈഡൻസ് , PSC കോച്ചിംഗ് , IAS ഫൗണ്ടേഷൻ കോച്ചിംഗ് തുടങ്ങിയവയിലൂടെ കുട്ടികളുടെ സമഗ്ര വളർച്ചയും അതുവഴി അവരുടെ സുരക്ഷിത ഭാവിയും ലഷ്യമാക്കിയാണ് കേളകം വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.

Related posts

ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

Aswathi Kottiyoor

കേളകം,കണിച്ചാര്‍ പഞ്ചായത്തുകളിലെ ആദിവാസികോളനികളില്‍ കോവിഡ് പടരുന്നു

Aswathi Kottiyoor

അടയ്ക്കാത്തോട് സി പി ഐ എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണിൽ തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox