23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വരയാടുകളുടെ സർവേക്കെത്തിയ 2 ഉദ്യോ​ഗസ്ഥർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു
Uncategorized

വരയാടുകളുടെ സർവേക്കെത്തിയ 2 ഉദ്യോ​ഗസ്ഥർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു

കേരള തമിഴ് നാട് അതിർത്തിയിലെ വനമേഖലയിൽ കാട്ടു പോത്തിന്റെ ആക്രമണത്തിൽ തമിഴ്നാട് വനപാലകർക്ക് പരിക്കേറ്റു. മംഗള ദേവിക്ക് സമീപം തമിഴ്നാട് വനമേഖലയിൽ വച്ചാണ് ആക്രമണമുണ്ടായത്. വനംവകുപ്പ് വാച്ചർ സുമൻ, ഫോറസ്റ്റർ ഭൂപതി എന്നിവർക്കാണ് പരിക്ക്. വരയാടുകളുടെ സർവേക്കായി എത്തിയതായിരുന്നു സംഘം. സംഭവമറിഞ്ഞ് തേക്കടിയിൽ നിന്നുള്ള വനപാലകരെത്തി ഇരുവരെയും തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. സുമന്റെ ഇടതുകാൽ ഒടിയുകയും വലതുകാലിനും കൈക്കും പരുക്കേൽക്കുകയും ചെയ്തു. ഭൂപതിയുടെയും കാലിനും കൈക്കുമാണ് പരിക്ക്.

Related posts

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത് ഇ.ഡി

Aswathi Kottiyoor

അന്നം അഭിമാനം പദ്ധതിയിലേക്ക് ഉച്ചഭക്ഷണം നൽകി ഇരിട്ടി സാക് കമ്പ്യൂട്ടർ അക്കാദമി വിദ്യാർത്ഥികൾ

Aswathi Kottiyoor

മുഖ്യമന്ത്രീ, നിങ്ങൾ മഹാരാജാവല്ല, കേരളാ മുഖ്യമന്ത്രിയെന്ന് സതീശൻ; പിണറായിയുടെ മറുപടി, സഭയിൽ വാക്ക്പോര്

Aswathi Kottiyoor
WordPress Image Lightbox