36.8 C
Iritty, IN
May 15, 2024
  • Home
  • Mattanur
  • പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർഥിനിയുടെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പരിസരത്തെ കാട് വെട്ടി നീക്കി…………
Mattanur

പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർഥിനിയുടെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പരിസരത്തെ കാട് വെട്ടി നീക്കി…………

മട്ടന്നൂർ: പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർഥിനിയുടെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പരിസരത്തെ കാട് വെട്ടി നീക്കി. വെമ്പടി റോഡിൽ സഫീറയുടെ 7 വയസുള്ള മകൾ അയാ ഹംദയാണ് ഒരാഴ്ച മുൻ‍പ് വീട്ടു പരിസരത്ത് നിന്ന് പാമ്പിന്റെ കടിയേറ്റ് മരിച്ചത്.

നാട്ടുകാർ മുൻകൈ എടുത്താണ് കാട് മൂടിയ സ്ഥലം വൃത്തിയാക്കിയത്. നാട്ടുകാർ വാട്സാപ് ഗ്രൂപ്പ് വഴി സമാഹരിച്ച തുക കൊണ്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചും കാടുനീക്കി . വെമ്പടി ‘കനിവ്’ വാട്സാപ് കൂട്ടായ്മയിലെ സി.പി.ഹാരിസ്, റിഷാദ്, ടി.എം.ശിഹാബ്, അസ്ബീർ, പി ആഷിഖ്, നിസാർ പുന്നാട്, ഷഫീർ മൗലവി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കാട് നീക്കം ചെയ്യാനുള്ള പ്രവൃത്തി നടത്തിയത്.

Related posts

മട്ടന്നൂരിൽ ആ​രോ​ഗ്യവിഭാഗം പരിശോധന നടത്തി

Aswathi Kottiyoor

വീട്ടിനുള്ളിൽ വയോധിക മരിച്ച നിലയിൽ……..

Aswathi Kottiyoor

മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ക്ക​വ​ർ​ച്ച; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor
WordPress Image Lightbox