36.1 C
Iritty, IN
May 6, 2024
  • Home
  • Koothuparamba
  • പെ​രു​വ ക​ട​ൽ​ക്ക​ണ്ടം പു​തി​യ പാ​ലം ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും: കെ.​കെ.​ശൈ​ല​ജ
Koothuparamba

പെ​രു​വ ക​ട​ൽ​ക്ക​ണ്ടം പു​തി​യ പാ​ലം ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും: കെ.​കെ.​ശൈ​ല​ജ

കൂ​ത്തു​പ​റ​മ്പ്: കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​യി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പെ​രു​വ ക​ട​ൽ​ക്ക​ണ്ടം പാ​ല​വും മു​ൻ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ മാ​തൃ​കാ കൂ​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കു​മെ​ന്നും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ക​ട​ൽ​ക​ണ്ടം പാ​ല​ത്തി​ന് പ​ക​രം പു​തി​യ പാ​ലം നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും സ​ന്ദ​ർ​ശ​ന ശേ​ഷം കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് എം​എ​ൽ​എ പെ​രു​വ​യി​ലെ​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് നി​ർ​മി​ച്ച ക​ട​ൽ​ക​ണ്ടം പാ​ലം ത​ക​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

ഇൻസൈറ്റ് ജോലികൾ കരസ്ഥമാക്കിയ ഉദ്യോഗാർത്ഥികൾക്ക് പാനൂർ ടൗണില്‍ അനുമോദനം നൽകി

Aswathi Kottiyoor

പി ആര്‍ ഡി എക്‌സിബിഷന്‍ 20ന് തലശ്ശേരിയില്‍

Aswathi Kottiyoor

എ​ക്സൈ​സ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor
WordPress Image Lightbox