• Home
  • kannur
  • മ​ട്ട​ന്നൂ​രിൽ ബൈ​പ്പാ​സ്; നടപടികൾ സ​ജീ​വം
kannur

മ​ട്ട​ന്നൂ​രിൽ ബൈ​പ്പാ​സ്; നടപടികൾ സ​ജീ​വം

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​യി ബൈ​പ്പാ​സ് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥ​ലം എം​എ​ൽ​എയും ​സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റും അ​ട​ങ്ങു​ന്ന സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

ക​ണ്ണൂ​ര്‍ റോ​ഡി​ല്‍ നി​ന്ന് പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് വ​ഴി ഗ​വ. ആ​ശു​പ​ത്രി -ത​ല​ശേ​രി റോ​ഡ് ബൈ​പ്പാ​സി​ന് സ്ഥ​ലം വി​ട്ടു​കി​ട്ടു​ന്ന​തിനു​ള്ള ന​ട​പ​ടി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്.മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​ന്‍റെ​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും സ്ഥ​ലം ല​ഭ്യ​മാ​ക്കി​യാ​ണ് നി​ല​വി​ലു​ള്ള വ​ഴി ന​വീ​ക​രി​ക്കാ​ന്‍ ശ്ര​മം തു​ട​ങ്ങി​യ​ത്.

പോ​ലീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ലം വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ നേ​ര​ത്തെ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. 2017 ല്‍ ​ഇ.​പി. ജ​യ​രാ​ജ​ന്‍ എം​എ​ല്‍​എ, ക​ള​ക്ട​ര്‍ മീ​ര്‍ മു​ഹ​മ്മ​ലി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലും റോ​ഡി​നാ​യു​ള്ള ശ്ര​മം ഊ​ർ​ജി​ത​മാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് വേ​ഗം കു​റ​യു​ക​യാ​യി​രു​ന്നു. എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ൻ, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​നി​താ​വേ​ണു, വൈ​സ്‌​ചെ​യ​ര്‍​മാ​ന്‍ പി. ​പു​രു​ഷോ​ത്ത​മ​ന്‍, എം.​റോ​ജ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 51 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………….

പാ​ച്ചേ​നി​യു​ടെ കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കും: കെ. ​സു​ധാ​ക​ര​ൻ

Aswathi Kottiyoor
WordPress Image Lightbox