23.7 C
Iritty, IN
October 5, 2023
  • Home
  • Koothuparamba
  • ഇൻസൈറ്റ് ജോലികൾ കരസ്ഥമാക്കിയ ഉദ്യോഗാർത്ഥികൾക്ക് പാനൂർ ടൗണില്‍ അനുമോദനം നൽകി
Koothuparamba

ഇൻസൈറ്റ് ജോലികൾ കരസ്ഥമാക്കിയ ഉദ്യോഗാർത്ഥികൾക്ക് പാനൂർ ടൗണില്‍ അനുമോദനം നൽകി

കണ്ണൂര്‍: പാനൂർ ജനമൈത്രി പോലീസിന്‍റെ നേതൃത്വത്തില്‍ അഭ്യസ്തവിദ്യരായ യുവജനങ്ങളെ വിവിധ ജോലികള്‍ക്കായി പരിശീലനം നല്‍കുന്ന ഇന്‍സയിറ്റ് പദ്ധതിയിലൂടെ വിവിധ ജോലികൾ കരസ്ഥമാക്കിയ ഉദ്യോഗാർത്ഥികൾക്ക് പാനൂർ ടൗണില്‍ അനുമോദനം നൽകി. 36 പേരാണ് വിവിധ മത്സര പരീക്ഷകളിലൂടെ ജോലി കരസ്ഥമാക്കിയത്. പാനൂര്‍ പോലീസ് സ്റ്റേഷനില്‍ വച്ച് നടന്ന ചടങ്ങില്‍ കൂത്തുപറമ്പ അസി കമ്മീഷണര്‍ സുരേഷ് കെ ജി അദ്ധ്യക്ഷത വഹിച്ചു. ബത്തേരി ഡി വൈ എസ പി വി വി ബെന്നി ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു. പാനൂര്‍ ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കിരി, ഡോ: കെ വി ശശിധരന്‍, ഡോ: മധുസൂദനന്‍, രാജു കറ്റുപുറം, സജീവ് ഒതയോത്ത്, രാജീവന്‍ മാസ്റ്റര്‍, ബാബു മാസ്റ്റര്‍, ഏ എസ് ഐ ദേവദാസ്, സുജോയ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Related posts

നഷ്ടപ്പെട്ട സർട്ടിഫിക്കറ്റ് അടങ്ങിയ ബാഗും തേടി മൂന്നു ദിവസമായി യുവാവ് മാഹിയിൽ

admin

ജെ സി ഐ കൂത്തുപറമ്പിൻ്റെ 2022 വർഷത്തെ ഭാരവാഹികളുടെ 41 മത് സ്ഥാനാരോഹണ ചടങ്ങ് കൂത്തുപറമ്പ വ്യാപാര ഭവനിൽ വച്ച് നടന്നു.

𝓐𝓷𝓾 𝓴 𝓳

സ്നേഹസ്പർശം ,പാലിയേറ്റിവ് കെയർ ദിനം, ജനു: 15 ആചരിച്ചു.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox