24.8 C
Iritty, IN
September 23, 2023
  • Home
  • Koothuparamba
  • പി ആര്‍ ഡി എക്‌സിബിഷന്‍ 20ന് തലശ്ശേരിയില്‍
Koothuparamba

പി ആര്‍ ഡി എക്‌സിബിഷന്‍ 20ന് തലശ്ശേരിയില്‍

പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ ആധാരമാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കിയ വികസന ഫോട്ടോ എക്‌സിബിഷനും ഹ്രസ്വ സിനിമകളുടെ പ്രദര്‍ശനവും ഫെബ്രുവരി 20, 21 തിയ്യതികളില്‍ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കും. ജില്ലയിലെ പ്രധാന വികസന  പദ്ധതി കളുടെ ഫോട്ടോകളും കുറിപ്പും അടങ്ങിയതാണ് പ്രദര്‍ശനം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഹ്രസ്വ സിനിമകളുടെ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
20 ന് വൈകിട്ട് മൂന്ന് മണിക്ക് അഡ്വ. എ എന്‍ ഷംസീര്‍ എം എല്‍ എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.  തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജമുന റാണി ടീച്ചര്‍ അധ്യക്ഷയായിരിക്കും.
ഷെരീഫ് ഈസ സംവിധാനം നിര്‍വഹിച്ച ‘ഒരു സ്വപ്നം പോലെ’, സരിന്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ‘ആയിരം ഇതളുള്ള പുഞ്ചിരി’ എന്നീ ഹ്രസ്വ സിനിമകളും അന്‍ഷാദ് കരുവഞ്ചാല്‍ സംവിധാനം ചെയ്ത ‘കാഴ്ചകളുടെ കണ്ണൂര്‍’, ‘കൊറോണ തോല്‍ക്കും, നമ്മള്‍ ജയിക്കും’ എന്നീ ഡോക്യുമെന്ററികളുമാണ് പ്രദര്‍ശിപ്പിക്കുക.

Related posts

യുവാവിൻ്റെ ജഢം കത്തിക്കരിഞ്ഞ നിലയിൽ

ശിവപുരം പാലുകാച്ചിപ്പാറയിൽ തീപിടിത്തം

𝓐𝓷𝓾 𝓴 𝓳

വാ​ക്‌​സി​ന്‍ ച​ല​ഞ്ചി​ലേ​ക്ക് ബാങ്കുകൾ തു​ക കൈ​മാ​റി

WordPress Image Lightbox