കൂത്തുപറമ്പ്: കോളയാട് പഞ്ചായത്തിലെ പെരുവയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രവും അപകടാവസ്ഥയിലായ പെരുവ കടൽക്കണ്ടം പാലവും മുൻമന്ത്രി കെ.കെ. ശൈലജ എംഎൽഎ സന്ദർശിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആധുനിക സൗകര്യങ്ങളോട് കൂടിയ മാതൃകാ കൂടുംബാരോഗ്യ കേന്ദ്രമാക്കുമെന്നും അപകടാവസ്ഥയിലായ കടൽകണ്ടം പാലത്തിന് പകരം പുതിയ പാലം നിർമിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും സന്ദർശന ശേഷം കെ.കെ. ശൈലജ എംഎൽഎ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് എംഎൽഎ പെരുവയിലെത്തിയത്. വർഷങ്ങൾക്ക് മുൻപ് നിർമിച്ച കടൽകണ്ടം പാലം തകർന്ന് അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
previous post