• Home
  • Koothuparamba
  • കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റിന് ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി
Koothuparamba

കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റിന് ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ അ​ഞ്ചി​ട​ത്ത് ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​ത്. നി​യു​ക്ത എം​എ​ല്‍​എ കെ.​പി. മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ല്‍ ഏ​താ​നും ദി​വ​സം മു​മ്പ് ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കി​യ​ത് കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന​തി​നാ​യി​രു​ന്നു. ‌
അ​ന്ന് ത​ന്നെ കെ.​പി. മോ​ഹ​ന​ന്‍ ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ൾ ഇ​തു​സം​ബ​ന്ധി​ച്ച നി​വേ​ദ​ന​വും കൈ​മാ​റി​യി​രു​ന്നു.

അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച് സം​സ്‌​ക​രി​ച്ച ശേ​ഷം ശു​ദ്ധ​മാ​യ ഓ​ക്‌​സി​ജ​നാ​ണ് പ്ലാ​ന്‍റി​ല്‍ നി​ന്ന് വി​ത​ര​ണം ചെ​യ്യു​ക. 75 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് അ​മ്പ​തി​നാ​യി​രം എ​ല്‍​പി​എം സം​ഭ​ര​ണ ശേ​ഷി​യു​ള്ള പ്ലാ​ന്‍റാ​ണ് കൂ​ത്തു​പ​റ​മ്പി​ല്‍ സ്ഥാ​പി​ക്കു​ക.

ര​ണ്ടു മാ​സ​ത്തി​ന​കം പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രു മി​നു​ട്ടി​ല്‍ 200 ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റാ​ണ് നി​ര്‍​മി​ക്കു​ക. 200 ബെ​ഡു​ക​ളി​ല്‍ ഓ​ക്‌​സി​ജ​ന്‍ നേ​രി​ട്ട് എ​ത്തി​ക്കാ​ന്‍ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കും. കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​നാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല.

Related posts

ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ ഗവർമെൻ്റ് താലൂക്ക് ആശുപത്രിയിലെ വാർഡുകളിലേക്ക് കസേരകൾ നൽകി.

Aswathi Kottiyoor

കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor

സഞ്ജയ് പി പാലായിക്കും അഖിലേഷ് പുതുക്കുടിക്കും സന്തൂപ് സുനിൽകുമാർ സ്മാരക മാനവ സേവ പുരസ്കാരം.

Aswathi Kottiyoor
WordPress Image Lightbox