24.5 C
Iritty, IN
May 9, 2024
  • Home
  • kannur
  • ഡോ. ​ഷൈ​ജ​സ് ദേ​ശീ​യ മി​ഡ്‌​ലൈ​ഫ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ
kannur

ഡോ. ​ഷൈ​ജ​സ് ദേ​ശീ​യ മി​ഡ്‌​ലൈ​ഫ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ

ക​ണ്ണൂ​ർ: ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ “ഫോ​ഗ്‌​സി’ യു​ടെ മ​ധ്യ​വ​യ​സ്ക​രാ​യ സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന, മി​ഡ്‌​ലൈ​ഫ്‌ ക​മ്മി​റ്റി ദേ​ശീ​യ​ത​ല ചെ​യ​ർ​പേ​ഴ്‌​സ​ണാ​യി ഡോ. ​പി. ഷൈ​ജ​സ് ചു​മ​ത​ല​യേ​റ്റു. ഹൈ​ദ​രാ​ബാ​ദ് നോ​വോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫോ​ഗ്സി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്. ശാ​ന്ത​കു​മാ​രി​യാ​ണ് ഈ ​പ​ദ​വി​യി​ലേ​ക്ക് ഡോ. ​ഷൈ​ജ​സി​നെ നി​യോ​ഗി​ച്ച​ത്. മ​ധ്യ​വ​യ​സ്ക​രാ​യ സ്ത്രീ​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളും, മി​ഡ്‌​ലൈ​ഫ് ക്രൈ​സി​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​ന​സി​ക പ്ര​തി​സ​ന്ധി​യ​ട​ക്ക​മു​ള്ള രോ​ഗാ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നും അ​തി​നു​ള്ള പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നും ഉ​ത​കു​ന്ന നി​ര​വ​ധി നൂ​ത​ന പ​ദ്ധ​തി​ക​ളാ​യി​രി​ക്കും സം​ഘ​ന ന​ട​പ്പി​ലാ​ക്കു​ക. “മോ​ർ ലൈ​ഫ് ടു ​മി​ഡ്‌​ലൈ​ഫ്’ എ​ന്ന പ്ര​മേ​യ​ത്തി​ന​നു​സൃ​ത​മാ​യി കേ​ര​ളം അ​ട​ക്ക​മു​ള്ള 28 സം​സ്ഥാ​ന​ങ്ങ​ളി​ൽ മൂ​ന്ന് വ​ർ​ഷ​ത്തി​ന​കം ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ഈ ​പ​ദ​വി​യി​ലേ​ക്കെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി കൂ​ടി​യാ​ണ് ഡോ. ​പി. ഷൈ​ജ​സ്. ക​ണ്ണൂ​ർ ഗൈ​ന​ക്കോ​ള​ജി സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന സം​ഘ​ട​ന​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​ണ് അ​ദ്ദേ​ഹം.

Related posts

തടസമില്ലാതെ വൈ​ദ്യു​തി​യെ​ത്താൻ ക​ണ്ണൂ​രിൽ എ​ക്സ്പ്ര​സ് ഫീ​ഡ​ര്‍

Aswathi Kottiyoor

കേ​ര​ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: പി.​ടി.​ജോ​സ്

Aswathi Kottiyoor

അനധികൃത വയറിങ്ങ് പ്രവൃത്തി: നിയമ നടപടി സ്വീകരിക്കും

Aswathi Kottiyoor
WordPress Image Lightbox