കാർഷികമേഖല വൻ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ സർക്കാർ കാർഷിക മേഖലയിൽ കൂടുതൽ ഇടപെടലുകൾ നടത്തണമെന്നും റബറിന് 250 രൂപ വിലസ്ഥിരതാഫണ്ട് നടപ്പാക്കമെന്നും ഇൻഫാം നെല്ലിക്കാംപൊയിൽ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാ കാർഷിക വിളകളും സർക്കാർ നേരിട്ട് സംഭരിക്കണമെന്നും മുഴുവൻ വിളകൾക്കും വിലസ്ഥിരത നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കർഷക ക്ഷേമനിധിയിൽ അംഗങ്ങളാകുന്നതിനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണംമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ജോസഫ് കാവനാടിയിൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: എബി കാരാമയിൽ -പ്രസിഡന്റ്, ശ്രേയസ് പടിഞ്ഞാറെമുറിയിൽ -സെക്രട്ടറി, ജോസ് കൊട്ടുകാപ്പള്ളിൽ -വൈസ് പ്രസിഡന്റ്, ജോയി കണ്ടത്തി കുടിയിൽ, ജോ. സെക്രട്ടറി -ആന്റോ കോയിക്കൽ ( ട്രഷറർ ).