25.3 C
Iritty, IN
May 15, 2024
  • Home
  • kannur
  • തെരുവില്‍ കഴിയുന്നവര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റുമായി പയ്യന്നൂര്‍ നഗരസഭ
kannur

തെരുവില്‍ കഴിയുന്നവര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റുമായി പയ്യന്നൂര്‍ നഗരസഭ

പ​യ്യ​ന്നൂ​ര്‍: കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ​ത്തി​ല്‍ തെ​രു​വോ​ര​വാ​സി​ക​ള്‍​ക്ക് തു​ണ​യാ​യി പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ. ക​ട​ത്തി​ണ്ണ​ക​ളി​ലും തെ​രു​വോ​ര​ത്തും ക​ഴി​യു​ന്ന​വ​ര്‍​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ക​രു​ത​ല്‍. പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി, മു​ത്ത​ത്തി പ​ക​ല്‍ വീ​ട് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. ല​ളി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി എ​ന്‍​സി​ഡി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ .​അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍, പി​ആ​ര്‍​ഒ ജാ​ക്‌​സ​ണ്‍ ഏ​ഴി​മ​ല, സ്റ്റാ​ഫ് ന​ഴ്‌​സ് ജി​നി​യ ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ മൊ​ബൈ​ല്‍ സ്‌​ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ തെ​രു​വു​ക​ളി​ല്‍ അ​ന്തി​യു​റ​ങ്ങു​ന്ന 39 പേ​ര്‍​ക്കാ​ണ് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രെ​ല്ലാം നെ​ഗ​റ്റീ​വാ​ണ് ആ​യി. ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ന്‍ പി.​വി. കു​ഞ്ഞ​പ്പ​ന്‍ , പൊ​തു​മ​രാ​മ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ടി.​വി​ശ്വ​നാ​ഥ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

നിഷ്കളങ്ക ബാല്യങ്ങളെ തേടിവരുന്നു; ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ

Aswathi Kottiyoor

ഫയലുകൾ ഡിജിറ്റലായി സൂക്ഷിക്കണം

Aswathi Kottiyoor

കാ​ൻ​സ​ർവി​മു​ക്ത​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം

Aswathi Kottiyoor
WordPress Image Lightbox