25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഓ​ണ​ത്തി​ന് പൂ​ക്ക​ളം ഒ​രു​ക്കാ​ന്‍ പൂ​ കൃ​ഷി​യു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
kannur

ഓ​ണ​ത്തി​ന് പൂ​ക്ക​ളം ഒ​രു​ക്കാ​ന്‍ പൂ​ കൃ​ഷി​യു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്

ക​ണ്ണൂ​ർ: ഓ​ണ​ത്തി​ന് പൂ​ക്ക​ളം ഒ​രു​ക്കാ​ന്‍ ത​ദ്ദേ​ശീ​യ ത​ല​ത്തി​ല്‍ പൂ​ക്ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന് പൂ​ക്കൃ​ഷി​യു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മു​ണ്ടേ​രി പ​ഞ്ചാ​യ​ത്തി​ലെ ത​ല​മു​ണ്ട​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ര്‍​വ​ഹി​ച്ചു. ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​ക്കാ​ല​മാ​യി ന​ട​ത്തി​വ​രു​ന്ന “പൂ​ക്കാ​ലം വ​ര​വാ​യി’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​വ​ണ​യും പു​ഷ്പ​ക്കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്. വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് പ​ദ്ധ​തി​ക്ക് ല​ഭി​ക്കു​ന്ന​തെ​ന്നും പൂ​ക്കൃ​ഷി​യി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ പ​റ​ഞ്ഞു.
ജി​ല്ല​യി​ല്‍ 20 ഹെ​ക്ട​ര്‍ സ്ഥ​ല​ത്താ​ണ് പൂ ​കൃ​ഷി ചെ​യ്യു​ന്ന​ത്. വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 526 ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ളാ​ണ് കൃ​ഷി​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. 20 സെ​ന്‍റ് മു​ത​ല്‍ ഒ​രേ​ക്ക​ര്‍ വ​രെ​യു​ള​ള സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യാം. കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ ചെ​ടി​ക​ളു​ടെ തൈ​ക​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ല്‍​കും. ചെ​ണ്ടു​മ​ല്ലി (ചെ​ട്ടി​പൂ​വ്), വാ​ടാ​ര്‍​മ​ല്ലി ചെ​ടി​ക​ളു​ടെ തൈ​ക​ളാ​ണ് സൗ​ജ​ന്യ​മാ​യി ക​ര്‍​ഷ​ക ഗ്രൂ​പ്പു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്. കൃ​ഷി വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ക​രി​മ്പം ഫാം, ​ചാ​ലോ​ട് പോ​ളി​നേ​ഷ​ന്‍ യൂ​ണി​റ്റ്, കാ​ങ്കോ​ല്‍, വേ​ങ്ങാ​ട്, പാ​ല​യാ​ട് ഫാ​മു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ച്ച​ത്. ജി​ല്ല​യി​ലെ വി​വി​ധ കൃ​ഷി വ​കു​പ്പു​ക​ള്‍ വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത കാ​ര്‍​ഷി​ക ഗ്രൂ​പ്പു​ക​ള്‍​ക്കാ​ണ് തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക.
മു​ണ്ടേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ര്‍​ഡി​ലെ ആ​റു ക​ര്‍​ഷ​ക​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന കൂ​ട്ടാ​യ്മ​യാ​ണ് പൂ ​കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്. സി.​എം. മു​ര​ളീ​കൃ​ഷ്ണ​ന്‍, വി. ​ല​ക്ഷ്മ​ണ​ന്‍, എ​ന്‍. ര​ജി​ത്കു​മാ​ര്‍, ടി. ​സ​ജീ​വ​ന്‍, സി. ​സ​ജീ​വ​ന്‍, പി. ​നി​മ്മി എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ള്‍. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 30 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് കൃ​ഷി. ഇ​തി​ന് പു​റ​മെ നെ​ല്‍​ക്കൃ​ഷി, പ​ച്ച​ക്ക​റി കൃ​ഷി, മ​മ്പ​യ​ര്‍, മു​തി​ര തു​ട​ങ്ങി​യ കൃ​ഷി​ക​ളി​ലും ഈ ​കൂ​ട്ടാ​യ്മ സ​ജീ​വ​മാ​ണ്. പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ യു.​പി. ശോ​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ്​ പ്ര​വൃ​ത്തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്.

Aswathi Kottiyoor

93 സെ​ക്‌​ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ നി​യ​മി​ച്ചു

Aswathi Kottiyoor

ഡോ. ​ഷൈ​ജ​സ് ദേ​ശീ​യ മി​ഡ്‌​ലൈ​ഫ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ

Aswathi Kottiyoor
WordPress Image Lightbox