31.3 C
Iritty, IN
May 10, 2024
  • Home
  • kannur
  • കേരളത്തിലേക്ക് ചൈനയില്‍ നിന്നും ടൂറിസ്റ്റുകളെ കൊണ്ടുവരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; 2025 ആകുമ്ബോഴേക്കും ഉത്തരമലബാറിന്റെ ടൂറിസം രംഗത്തെ പോരായ്മകള്‍ പരിഹരിക്കുമെന്നും മന്ത്രി
kannur

കേരളത്തിലേക്ക് ചൈനയില്‍ നിന്നും ടൂറിസ്റ്റുകളെ കൊണ്ടുവരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; 2025 ആകുമ്ബോഴേക്കും ഉത്തരമലബാറിന്റെ ടൂറിസം രംഗത്തെ പോരായ്മകള്‍ പരിഹരിക്കുമെന്നും മന്ത്രി

കേരളത്തിലേക്ക് ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നും വിനോദ സഞ്ചാരികള്‍ വരുന്നത് വളരെ കുറവാണെന്ന് ടൂറിസം – വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ചൈനയില്‍ നിന്നും കേരളത്തിലെ ടൂറിസം കേന്ദ്രത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനുള്ള മാര്‍ക്കറ്റിങ് തന്ത്രമാണ് കേരളത്തിലെ ടൂറിസം വകുപ്പ് ആവിഷ്‌കരിക്കുക.മലബാറിലെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഹമ്മദ് റിയാസ് പറഞ്ഞുകണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം.

ഉത്തരവാദ ടൂറിസം പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുക ‘ലോക ടൂറിസം ജേര്‍ണലില്‍ ടൂറിസം സാധ്യത ഏറ്റവും കുറവ് ഉപയോഗിച്ച സ്ഥലങ്ങളിലൊന്നായാണ് മലബാറിനെ വിശേഷിപ്പിക്കുന്നത് 2025 ആകുമ്ബോഴെക്കും ഈ പോരായ്മ പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.കണ്ണൂര്‍ വിമാനതാവളത്തിന്റെ സാധ്യതകള്‍ ടുറിസത്തിനായി ഉപയോഗിക്കാന്‍ കഴിയും ഇതിനായി കണ്ണുര്‍ നഗരത്തിലെ ഗതാഗതക്കുരുക്കുകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്.

സര്‍ക്കാരിന്റെ ഏറ്റവും വലിയ കര്‍മ്മ പദ്ധതികളിലൊന്നാണിത്. പുതിയ തെരു- മേലേ ചൊവ്വ മേല്‍പ്പാലം അടിയന്തിരമായി പൂര്‍ത്തീകരിക്കുമെന്നും ഇതിനായി സ്ഥലം ഏറ്റെടുക്കുമ്ബോള്‍ ജീവിതോപാധികള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ യുക്തമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണുര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതു അംഗീകരിക്കില്ലെന്നും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ വിശദമായ റിപ്പോര്‍ട്ട് തേടിയതിനു ശേഷം നടപ്പിലാക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Related posts

കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അപകീർത്തികരമായ പ്രചരണം;പോലീസിൽ പരാതി നല്കി

Aswathi Kottiyoor

റോഡിൽ ഭീ​ഷ​ണി​യാ​യി ദ്ര​വി​ച്ച മ​ര​ങ്ങ​ൾ

Aswathi Kottiyoor

സ്ത്രീ​ധ​നം: സ്‌​കൂ​ള്‍​ത​ല ബോ​ധ​വ​ത്ക​ര​ണം അ​നി​വാ​ര്യ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍

Aswathi Kottiyoor
WordPress Image Lightbox