• Home
  • kannur
  • സ്ത്രീ​ധ​നം: സ്‌​കൂ​ള്‍​ത​ല ബോ​ധ​വ​ത്ക​ര​ണം അ​നി​വാ​ര്യ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍
kannur

സ്ത്രീ​ധ​നം: സ്‌​കൂ​ള്‍​ത​ല ബോ​ധ​വ​ത്ക​ര​ണം അ​നി​വാ​ര്യ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍

ക​ണ്ണൂ​ർ: സ്‌​കൂ​ള്‍​ത​ലം മു​ത​ൽ സ്ത്രീ​ധ​ന​ത്തി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഇ.​എം. രാ​ധ. കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ന്‍ മെ​ഗാ അ​ദാ​ല​ത്തി​ല്‍ അ​വ​ര്‍ അ​റി​യി​ച്ചു. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ത​ട്ടി​യെ​ടു​ത്ത് അ​വ​രെ പു​റ​ന്ത​ള്ളു​ന്ന സം​ഭ​വ​ങ്ങ​ള്‍ ഏ​റി​വ​രി​ക​യാ​ണ്. ഇ​ത്ത​രം കേ​സു​ക​ളി​ല്‍ ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.
മെ​ഗാ അ​ദാ​ല​ത്തി​ല്‍ 70 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ല്‍ 22 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി. 48 പ​രാ​തി​ക​ള്‍ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്ക് മാ​റ്റി​വ​ച്ചു. നാ​ലു പ​രാ​തി​ക​ളി​ല്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ട ര​ണ്ടു പ​രാ​തി​ക​ള​ട​ക്കം സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം, സ്വ​ത്ത് ത​ര്‍​ക്കം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് കൂ​ടു​ത​ലാ​യും ല​ഭി​ച്ച​ത്. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഇ.​എം. രാ​ധ, ലീ​ഗ​ല്‍ പാ​ന​ല്‍ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. വി​മ​ല​കു​മാ​രി, അ​ഡ്വ. പ​ത്മ​ജ പ​ത്മ​നാ​ഭ​ന്‍, അ​ഡ്വ. കെ ​എം പ്ര​മീ​ള, അ​ഡ്വ. കെ ​പി ഷി​മ്മി, വ​നി​താ സെ​ല്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ ​ദി​ല്‍​ന, എ ​അ​നി​ത തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

പ​ഴ​ശി ഡാം ​ ഗാ​ർ​ഡ​നി​ൽ ഓ​ണം ഫെ​സ്റ്റ് നാ​ളെ മു​ത​ൽ

Aswathi Kottiyoor

വീട്ടുപറമ്പിൽ പീരങ്കി കണ്ടെത്തി*

Aswathi Kottiyoor

പ്രത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം

Aswathi Kottiyoor
WordPress Image Lightbox