കൊട്ടിയൂർ: കൊട്ടിയൂരിൽ രണ്ടുവർഷങ്ങമായി ഭക്തജനങ്ങൾക്ക് പ്രവേശനമില്ലാതെ യാഗോത്സവം നടത്തുന്ന സാഹചര്യത്തിൽ കേരളാ ആധ്യാത്മിക പ്രഭാഷകസമിതിയുടെ ആഭിമുഖ്യത്തിൽ യാഗോത്സവ പെരുമ എന്ന ഓൺലൈൻ ജ്ഞാനയജ്ഞം സംഘടിപ്പിച്ചു. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ ഉദ്ഘാടനം നിർവഹിച്ചു. പി.എസ്. മോഹനൻ കൊട്ടിയൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. വിവിധ ദിവസങ്ങളിലായി ആചാര്യ സ്ഥാനീകൻ കാമ്പ്രത്തില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഡോ.വാരണക്കോട് ഗോവിന്ദൻ നമ്പൂതിരി, കൊട്ടിയൂർ പെരുമാൾ സേവാസംഘം ജനറൽ സെക്രട്ടറി എൻ. പ്രശാന്ത്, ആലുവ തന്ത്ര വിദ്യാപീഠം വർക്കിംഗ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി,കെ.സി. ചിന്താമണി എന്നിവർ പ്രഭാഷണം നടത്തി. ഭാഗവതാചാര്യൻ മുംബൈ ചന്ദ്രശേഖർ, കൈതപ്രം വിശ്വനാഥൻ നമ്പൂതിരി, എൻഎസ്എസ് ഡയറക്ടർ ബോർഡ് മെംബർ എം.പി. ഉദയഭാനു, തന്ത്രരത്നം കൊട്ടാരം ജയരാമൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. കേരള ആധ്യാത്മിക പ്രഭാഷകസമിതി പ്രസിഡന്റ് കാനപ്രം ഈശ്വരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ജയരാജ് കുറുമാത്തൂർ, വി.എം. കൃഷ്ണകുമാർ പിലാത്തറ എന്നിവർ നേതൃത്വം നൽകി