• Home
  • Kottiyoor
  • തിരുവാതിര ചതുശ്ശതം കൊട്ടിയൂർ പെരുമാളിന്‌ സമർപ്പിച്ചു
Kottiyoor

തിരുവാതിര ചതുശ്ശതം കൊട്ടിയൂർ പെരുമാളിന്‌ സമർപ്പിച്ചു

ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം കൊട്ടിയൂർ പെരുമാളിന്‌ സമർപ്പിച്ചു . തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയിൽ പായസ നിവേദനം ആരംഭിച്ചത്.. നൂറ് ഇടങ്ങഴി അരി, നൂറ് നാളികേരം, നൂറുകിലോ ശർക്കര, നൂറ്‌ പഴം, നെയ്യ് എന്നിവ ചേർത്താണ് പായസം തയ്യാറാക്കിയത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കാൽവട്ടള പായസ നിവേദ്യമാണ് നടത്തിയത്.മണിത്തറയിലും കോവിലകം കയ്യാലയിലും പായസ നിവേദ്യം വിതരണം ചെയ്തു
തിരുവാതിര, പുണർതം, ആയില്യം, അത്തം എന്നീ നാളുകളിലാണ് ചതുശ്ശതം അഥവാ വലിയവട്ടളം പായസം നിവേദിക്കുന്നത്.
ഞായറാഴ്ച പുണർതം ചതുശ്ശതം നടക്കും. 16-നാണ് മകം കലംവരവ്.

Related posts

സഹപാഠിക്ക് വീടു വെക്കാൻ പേപ്പർ ചലഞ്ച്

Aswathi Kottiyoor

ചുമട്ടുതൊഴിലാളികള്‍ക്ക് യാത്രയയപ്പു നല്‍കി

Aswathi Kottiyoor

കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് മെഡിക്കല്‍ ക്യാമ്പ്

Aswathi Kottiyoor
WordPress Image Lightbox