കൊട്ടിയൂര്‍: കൊട്ടിയൂര്‍ മലയോര ഹൈവേയില്‍ ടിപ്പറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.ഇരുചക്രവാഹന യാത്രികനായ മാനന്തവാടി പടിഞ്ഞാറത്തറ സ്വദേശി യൂസഫ്(53)നാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് അപകടം.മാനന്തവാടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടി മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ എതിരെ വരികയായിരുന്ന ടിപ്പറിലിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടി ടിപ്പറിനുള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.സ്‌കൂട്ടി പൂര്‍ണ്ണമായും തകര്‍ന്നു.കേളകം പോലീസ് സ്ഥലത്തെത്തി റോഡില്‍ നിന്ന് വാഹനങ്ങള്‍ നീക്കം ചെയ്തു.