23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • തേ​ങ്ങ വി​ല കു​ത്ത​നേ താ​ഴോ​ട്ട് ; കേര കർഷകർ പ്രതിസന്ധിയിൽ
kannur

തേ​ങ്ങ വി​ല കു​ത്ത​നേ താ​ഴോ​ട്ട് ; കേര കർഷകർ പ്രതിസന്ധിയിൽ

ക​ണ്ണൂ​ര്‍: തെ​ങ്ങും തേ​ങ്ങ​യും ക​ര്‍​ഷ​ക​നെ ച​തി​ച്ചി​ല്ല. എ​ന്നാ​ല്‍, തേ​ങ്ങ​യു​ടെ വി​ല ച​തി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ര്‍​ഷ​ക​നെ മാ​ത്ര​മ​ല്ല ന​ല്ല വി​ല​യു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് തേ​ങ്ങ​യെ​ടു​ത്ത വ്യാ​പാ​രി​ക​ളെ​യും ച​തി​ച്ചു. ഇ​തോ​ടെ തേ​ങ്ങ വി​ല്‍​ക്കാ​നാ​കാ​തെ ക​ര്‍​ഷ​ക​രും തേ​ങ്ങ​യെ​ടു​ക്കാ​നാ​കാ​തെ വ്യാ​പാ​രി​ക​ളും വ​ലി​യ പ്ര​തി​സ​ന്ധി​യെ നേ​രി​ടു​ക​യാ​ണ്.
മൂ​ന്നു​മാ​സം മു​ന്പ് 44 രൂ​പ കി​ലോ​യ്ക്ക് വി​ല​യു​ണ്ടാ​യി​രു​ന്ന പ​ച്ച​ത്തേ​ങ്ങ​യ്ക്ക് വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. 33 രൂ​പ​യാ​ണ് ഇ​പ്പോ​ള്‍ വി​ല. വ​ള​രെ പെ​ട്ടെ​ന്നാ​ണ് വി​ല കു​റ​ഞ്ഞ​ത്.
വി​ല​യി​ല്‍ ഇ​നി​യും കു​റ​വു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യെ​ത്തു​ട​ര്‍​ന്നാ​ണ് തേ​ങ്ങ​യെ​ടു​ക്കു​ന്ന​ത് വ്യാ​പാ​രി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച​ത്. അ​ടി​സ്ഥാ​ന വി​ല നി​ശ്ച​യി​ച്ച് മു​ന്പ് കൃ​ഷി​ഭ​വ​ൻ മു​ഖേ​ന തേ​ങ്ങ​യെ​ടു​ത്തി​രു​ന്നു. ഇ​ത് നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്ക് ഏ​റെ​ക്കു​റെ ആ​ശ്വാ​സ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​തും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
തേ​ങ്ങ​യു​ടെ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ സ​മ​യ​ത്താ​യി​രു​ന്നു ന​ല്ല വി​ല ല​ഭി​ച്ച​ത്. എ​ന്നാ​ല്‍, ഉ​ത്പാ​ദ​നം കൂ​ടി​യ​തോ​ടെ വി​ല​യും കു​റ​ഞ്ഞു. അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളാ​യ ത​മി​ഴ്‌​നാ​ട്ടി​ല്‍ തേ​ങ്ങ കി​ലോ​യ്ക്ക് 26 രൂ​പ​യും ക​ര്‍​ണാ​ട​ക​ത്തി​ല്‍ 27 രൂ​പ​യു​മാ​ണ് വി​ല.
കർഷകരെ തളർത്തരുത്
പ​ച്ച​ത്തേ​ങ്ങ കി​ലോ​യ്ക്ക് 50 രൂ​പ​യെ​ങ്കി​ലും ല​ഭി​ച്ചാ​ലെ ക​ര്‍​ഷ​ക​ന് ലാ​ഭ​ക​ര​മാ​കു​ക​യു​ള്ളൂ. ഒ​രു വ​ര്‍​ഷം മി​നി​മം ര​ണ്ടു​ത​വ​ണ​യെ​ങ്കി​ലും വ​ളം ചെ​യ്യ​ണം. കു​മ്മാ​യം, ചാ​ണ​കം, മ​റ്റ് ജൈ​വ​വ​ള​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് പു​റ​മേ മൂ​ന്നു കി​ലോ രാ​സ​വ​ള​മെ​ങ്കി​ലും ചെ​യ്താ​ലേ കു​റ​ച്ചെ​ങ്കി​ലും വി​ള​വ് ല​ഭി​ക്കൂ. ഇ​ത്ര​യും വ​ളം ചെ​യ്യ​ണ​മെ​ങ്കി​ല്‍ തെ​ങ്ങൊ​ന്നി​ന് 200 രൂ​പ​യെ​ങ്കി​ലും ചെ​ല​വ് വ​രും. പ​ണി​ക്കൂ​ലി വേ​റെ​യും.
തെ​ങ്ങി​ല്‍ ക​യ​റു​ന്ന​തി​ന് കൂ​ലി 35 മു​ത​ല്‍ 50 വ​രെ വ​രും. തേ​ങ്ങ പൊ​തി​ക്കു​ന്ന​തി​നാ​ക​ട്ടെ തേ​ങ്ങ​യൊ​ന്നി​ന് ഒ​രു രൂ​പ വീ​തം ന​ൽ​ക​ണം. ഒ​രു തെ​ങ്ങി​ല്‍​നി​ന്നാ​ക​ട്ടെ വ​ര്‍​ഷ​ത്തി​ല്‍ കി​ട്ടു​ന്ന​ത് 30 മു​ത​ല്‍ 60 വ​രെ തേ​ങ്ങ​യാ​ണ്.
നി​ല​വി​ലു​ള്ള വി​ല കി​ട്ടി​യാ​ല്‍ ക​ര്‍​ഷ​ക​ന് ന​ഷ്ടം ത​ന്നെ​യാ​ണ്. വ്യാ​പ​ക​മാ​യി രീ​തി​യി​ല്‍ തെ​ങ്ങു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മേ വ​ല്ല​തും ല​ഭി​ക്കു​ക​യു​ള്ളൂ.
ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഇ​ട​വി​ള കൃ​ഷി​യാ​യി​ട്ടാ​ണ് പ​ല​രും തെ​ങ്ങ് വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്.
കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ വ്യ​തി​യാ​നം തെ​ങ്ങി​നെ​യും അ​തി​ന്‍റെ കാ​യ്ഫ​ല​ത്തെ​യും ബാ​ധി​ച്ചു. കൂ​മ്പു​ചീ​യ​ല്‍, കൂ​മ്പു കു​റു​ക​ല്‍, കാ​റ്റു​വീ​ഴ്ച, ചെ​ന്നീ​ര്‍ ഒ​ലി​പ്പ് അ​ങ്ങ​നെ പ​ല അ​സു​ഖ​ങ്ങ​ളും തെ​ങ്ങി​നെ സാ​ര​മാ​യി ബാ​ധി​ച്ചു.
ഇ​തോ​ടെ ക​ര്‍​ഷ​ക​രി​ല്‍ പ​ല​രും തെ​ങ്ങു കൃ​ഷി​യി​ല്‍​നി​ന്ന് പി​ന്തി​രി​യു​ക​യും ചെ​യ്തു. തേ​ങ്ങ കി​ലോ​യ്ക്ക് അ​ടി​സ്ഥാ​ന​വി​ല​യാ​യി 50 രൂ​പ​യെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചാ​ല്‍ മാ​ത്ര​മേ കേ​ര​നാ​ട്ടി​ലെ കേ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് ര​ക്ഷ​യു​ള്ളൂ.
കൊ​പ്ര വി​പ​ണ​യി​ലും ഇ​ടി​വ്
ഫെ​ബ്രു​വ​രി-​മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ കൊ​പ്ര ക്വി​ന്‍റ​ലി​ന് 13,539 രൂ​പ​യാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 11,756 രൂ​പ​യാ​യി. 1774 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.​നി​ല​വി​ൽ കി​ലോ​ഗ്രാ​മി​ന് 103.35 രൂ​പ​യാ​ണ് വി​ല.

Related posts

ജി​ല്ല​യി​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു

Aswathi Kottiyoor

കണ്ണൂർ പുഷ്‌പോത്സവം 21 മുതൽ; മത്സരത്തിന് രജിസ്റ്റർ ചെയ്യാം

Aswathi Kottiyoor

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ള്‍

Aswathi Kottiyoor
WordPress Image Lightbox