• Home
  • kannur
  • കേ​ര​ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: പി.​ടി.​ജോ​സ്
kannur

കേ​ര​ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: പി.​ടി.​ജോ​സ്

ക​ണ്ണൂ​ർ: നാ​ളി​കേ​ര​ത്തി​ന്‍റെ ഉ​ത്പാ​ദ​നം കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന ജൂ​ൺ-​ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ തേ​ങ്ങ​യു​ടെ വി​ല ഇ​ടി​ച്ചു​താ​ഴ്ത്തു​ന്ന​ത് ഏ​താ​നും കു​ത്ത​ക​ക​ൾ​ക്ക് കൊ​ള്ള​ലാ​ഭ​മു​ണ്ടാ​ക്കാ​നാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി.​ജോ​സ്.
നാ​ളി​കേ​ര​ത്തി​ന്‍റെ ഉ​ത്പാ​ദ​നം ഏ​റ്റ​വും കു​റ​വു​ള്ള ഫെ​ബ്രു​വ​രി-​മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ ഒ​രു കി​ലോ​യ്ക്ക് 45 രൂ​പ​യു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ല​ഭ്യ​ത കൂ​ടു​ത​ലു​ള്ള ജൂ​ൺ-​ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ വി​ല​യി​ടി​യു​ന്ന തു​ട​ർ​പ്ര​ക്രി​യ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​പ്പോ​ൾ നാ​ളി​കേ​ര​ത്തി​ന് കി​ലോ​യ്ക്ക് 33 രൂ​പ മാ​ത്ര​മാ​ണ്.
ഒ​രാ​ഴ്ച മു​ന്പ് 36 രൂ​പ ഉ​ണ്ടാ​യി​രു​ന്ന​ത് വ​ള​രെ പെ​ട്ടെ​ന്ന് ലോ​ക്ഡൗ​ൺ പി​ൻ​വ​ലി​ച്ചേ​ക്കു​മെ​ന്ന വാ​ർ​ത്ത വ​ന്ന​തോ​ടെ മൂ​ന്നു രൂ​പ കു​റ​യു​ക​യു​ണ്ടാ​യി.​ലോ​ക്ഡൗ​ൺ പി​ൻ​വ​ലി​ക്കു​ക​യും ച​ര​ക്കു​ഗ​താ​ഗ​തം പ​ഴ​യ​രീ​തി​യി​ൽ ആ​കു​ക​യും ചെ​യ്‌​താ​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് നി​ല​വാ​രം കു​റ​ഞ്ഞ കൊ​പ്ര കു​റ​ഞ്ഞ വി​ല​യ്ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് ഈ ​രം​ഗ​ത്തെ കു​ത്ത​ക​ക​ൾ.
അ​തു​കൊ​ണ്ട് സം​ഭ​ര​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്താ​നും സം​ഭ​ര​ണ​വി​ല 50 രൂ​പ​യാ​ക്കി നി​ശ്ച​യി​ക്കാ​നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം.
കേ​ര​ള​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മു​ഴു​വ​ൻ നാ​ളി​കേ​ര​വും സം​ഭ​രി​ക്കാ​ൻ കേ​ര​ഫെ​ഡി​നെ പ്രാ​പ്ത​മാ​ക്ക​ണം.
കൃ​ഷി​ക്കാ​രെ സ​ഹാ​യി​ക്കു​മെ​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​നം പാ​ലി​ക്കാ​നും ഉ​ത്പാ​ദ​നം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള സ​മ​യ​ത്ത് കേ​ര​ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നും മു​ഖ്യ​മ​ന്ത്രി​യും കൃ​ഷി​മ​ന്ത്രി​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും പി.​ടി. ജോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

ഉരുപ്പുംകുറ്റി പന്നിഫാം കെട്ടിടങ്ങൾ 
സർക്കാർ മിച്ചഭൂമിയിൽ

Aswathi Kottiyoor

ക​ടു​ത്ത വേ​ന​ലും ഉ​ഷ്ണ​ക്കാ​റ്റും :ഒഴുകാൻ കൊതിച്ച് പുഴകൾ

Aswathi Kottiyoor

ജില്ലയില്‍ 1374 പേര്‍ക്ക് കൂടി കൊവിഡ് : 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox