കണ്ണൂർ: കോവിഡ് വാക്സിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ഓരോരുത്തരും അനുവദിക്കപ്പെട്ട സമയത്ത് മാത്രമേ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചേരാവൂ എന്ന് ജില്ലാ കളക്ടര്‍ ടി. വി. സുഭാഷ് കര്‍ശന നിര്‍ദേശം നല്കി. സമയക്രമം പാലിക്കാതെ ഉച്ചയ്ക്കു ശേഷം സമയം ലഭിച്ചവര്‍ പോലും രാവിലെ തന്നെ വിതരണ കേന്ദ്രത്തിലെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇങ്ങനെ സമയക്രമം തെറ്റിച്ച് വരുന്നത് കാരണം ചില വാക്സിന് വിതരണ കേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്ന സ്ഥിതിയുണ്ട്. ഇത് അനുവദിക്കാനാവില്ല. വാക്സിന് എടുക്കാന്‍ എത്തുന്നവരുടെ മൊബൈലിലുള്ള രജിസ്ട്രേഷന് വിവരങ്ങള്‍ പരിശോധിച്ച് അനുവദിച്ച സമയത്ത് തന്നെയാണോ എത്തിയതെന്ന് പോലിസ് ഉറപ്പുവരുത്തണം.
അനുവദിക്കപ്പെട്ട സമയത്തിനു മുമ്പേ എത്തി അനാവശ്യ തിരക്ക് സൃഷ്ടിക്കുന്നവരെ കണ്ടെത്താനും ശക്തമായ നടപടി സ്വീകരിക്കാനും പോലീസ് മേധാവികള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.