ഇരിട്ടി : കോവിഡ് അതിതീവ്ര വ്യാപനം ഇരിട്ടി നഗരസഭാ പരിധിയില്‍ വര്‍ധിച്ച സാഹചര്യത്തില്‍ അനാരോഗ്യകരമായ ചുറ്റുപാടില്‍ ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരേ നഗരസഭ കര്‍ശനനടപടിക്ക് ഒരുങ്ങുന്നു.
ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ളവര്‍ ഒരാഴ്ചയ്ക്കകം നഗരസഭയില്‍ രേഖാമൂലം അറിയിക്കണം. വാര്‍ഡുതല ജാഗ്രതാ സമിതികള്‍ നടത്തുന്ന പരിശോധനയില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളിലും മറ്റും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കാലതാമസം കൂടാതെ നഗരസഭയില്‍ റിപ്പോര്‍ട്ട് ചെയ്യുക. അനധികൃതമായും നഗരസഭാ സെക്രട്ടറിയുടെ അനുമതി കൂടാതെയും ആളുകളെ താമസിപ്പിക്കുന്ന കെട്ടിട ഉടമ/കൈവശക്കാരന് എതിരെ 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് 432, 434, 440 എന്നീ വകുപ്പുകള്‍ പ്രകാരവും സാംക്രമികരോഗ നിരോധന നിയമ പ്രകാരവും നിയമനടപടി സ്വീകരിക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
previous post