കണ്ണൂർ: ജില്ലയിലെ പോളിംഗ് ബൂത്തുകളിൽ ഓരോ നിമിഷവും നടക്കുന്ന കാര്യങ്ങൾ ഒപ്പിയെടുത്ത് വെബ്കാസ്റ്റിംഗ് ഓപ്പറേഷൻ ചരിത്രമായി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഒരുക്കുന്നത്. കണ്ണൂരിൽ 3137 ബൂത്തിലും കാസർഗോഡ് 738 പോളിംഗ് ബൂത്തുകളിലാണ് വെബ്കാസ്റ്റിംഗ് വഴി ബന്ധിപ്പിച്ചത്.
ബിഎസ്എൻഎൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ നെറ്റ് വർക്ക് വഴിയാണ് അതിവേഗ ഇന്റർനെറ്റ് എച്ച്ഡി ലൈവ് വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയത്. ഇത്രയധികം ബൂത്തുകളിൽ എച്ച്ഡി വ്യക്തയുള്ള ലൈവ് സ്ക്രീനിംഗ് തെരഞ്ഞെടുപ്പിനുവേണ്ടി സജ്ജമാക്കുന്നത് ഇതാദ്യമായാണ് . പോളിംഗ് ബൂത്തുകൾക്ക് പുറമെ കണ്ണൂരിൽ 11 ഉം കാസർഗോഡ് അഞ്ചും കണക്ഷൻ സെന്ററുകൾ ഉൾപ്പെടെ 4010 കണക്ഷനുകളാണ് നൽകിയത്.
previous post