കണ്ണൂർ: ലോകാരോഗ്യ ദിനമായ ഇന്ന് ജില്ലയില്‍ 110 കേന്ദങ്ങളില്‍ കോവിഡ് വാക്സിനേഷന് നല്‍കും. സര്‍ക്കാര്‍ മേഖലയിലെ 81 ആരോഗ്യ കേന്ദ്രങ്ങള്‍ കൂടാതെ പരിയാരം മെഡിക്കല്‍ കോളജിലും കോവിഡ് വാക്സിന് നല്‍കും.
കണ്ണൂര്‍ ജൂബിലി മിഷന് ഹാള്‍, കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയം പവലിയന്, തോട്ടട ഇ എസ് ഐ, പുളിങ്ങോം കുടുംബാരോഗ്യകേന്ദ്രം എന്നിവ കോവിഡ് മെഗാ വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.
24 സ്വകാര്യ ആശുപത്രികളും ഇന്ന് വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം.ഇന്ന് വാക്സിനേഷന് കൊടുക്കുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍: പയ്യന്നൂര്‍ അനാമയ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സബാ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സഹകരണ ആശുപത്രി, പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്, തലശേരി ടെലി മെഡിക്കല്‍ സെന്റര്‍, തലശേരി സഹകരണ ആശുപത്രി, തലശേരി മിഷന് ഹോസ്പിറ്റല്‍, തലശേരി ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, തലശേരി ജോസ്ഗിരി ഹോസ്പിറ്റല്‍, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, കണ്ണൂര്‍ ജിം കെയര്‍ ഹോസ്പിറ്റല്‍, കണ്ണൂര്‍ അശോക ഹോസ്പിറ്റല്‍, കണ്ണൂര്‍ മെഡിക്കല്‍ കോളജ് അഞ്ചരക്കണ്ടി, കണ്ണൂര്‍ മാധവറാവു സിന്ധ്യ ഹോസ്പിറ്റല്‍, കണ്ണൂര്‍ കിംസ്റ്റ് ഹോസ്പിറ്റല്‍, കണ്ണൂര്‍ ധനലക്ഷ്മി ഹോസ്പിറ്റല്‍, ഇരിട്ടി അമല ഹോസ്പിറ്റല്‍, പെരു ന്പുന്ന അര്‍ച്ചന ഹോസ്പിറ്റല്‍, ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റല്‍, പഴയങ്ങാടി ഡോ. ബീബിസ് ഹോസ്പിറ്റല്‍, പാപ്പിനിശേരി എം.എം ഹോസ്പിറ്റല്‍, തളിപ്പറമ്പ് ലൂര്‍ദ് ഹോസ്പിറ്റല്‍, കരുവഞ്ചാല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍.
410 പേര്‍ക്ക് കോവിഡ്
കണ്ണൂർ: ജില്ലയില്‍ ഇന്നലെ 410 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 372 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 27 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒൻപത് പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 61,276 ആയി. ഇവരില്‍ 102 പേര് ഇന്നലെ രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 56,699 ആയി. 335 പേര് കോവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3468 പേര് ചികിത്സയിലാണ്.
സൗജന്യ പരിശോധന
കണ്ണൂർ: ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഇരിട്ടി ചെക്ക് പോസ്റ്റ്, പേരാവൂര്‍ താലൂക്ക് ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാല, കണ്ണാടിപ്പറമ്പ ദേശ സേവാ യു പി സ്കൂള്‍ എന്നിവിടങ്ങളിലാണ് സൗജന്യ പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് പരിശോധന.