• Home
  • kannur
  • ആ​റ​ളംഫാ​മി​ൽ ശന്പള വിതരണം നടത്തണം: സണ്ണി ജോസഫ് എം​എ​ൽ​എ
kannur

ആ​റ​ളംഫാ​മി​ൽ ശന്പള വിതരണം നടത്തണം: സണ്ണി ജോസഫ് എം​എ​ൽ​എ

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ലെ ജീ​വ​ന​ക്കാര്‍​ക്കു തൊ​ഴി​ലാ​ളി​ക​ള്‍​ക്കും അ​ടി​യ​ന്ത​ര​മാ​യി ശ​മ്പ​ളം ന​ൽ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രിയോ​ട് അ​വ​ശ്യ​പ്പെ​ട്ടു. ആ​റ​ളം ഫാ​മി​ലെ ജീ​വ​ന​കാ​ര്‍​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ശ​മ്പ​ളം ല​ഭി​ച്ചി​ട്ട് നാ​ല് മാ​സ​ത്തോ​ള​മാ​യി​രി​ക്കു​ക​യാ​ണ്.
80 ശ​ത​മാ​ന​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളും ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന​വ​രാ​ണ്. ശ​മ്പ​ളം ല​ഭി​ക്കാ​താ​യ​ത് അ​വ​രു​ടെ ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ആ​ദി​വാ​സി തൊ​ഴി​ലാ​ളിക​ൾ​ക്ക് മ​ക്ക​ളെ സ്കൂ​ളി​ൽ വി​ടു​ന്ന​തി​നു വ​രെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ന്നു​ണ്ട്. ഓ​ണം അ​ടു​ത്തു വ​രു​ന്നു. ഓ​ണ​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബോ​ണ​സും, അ​ഡ്വാ​ൻ​സും ല​ഭി​ക്കു​മെ​ന്ന​തി​ന് ഒ​രു ഉ​റ​പ്പു​മി​ല്ല. ഫാ​മി​ൽ നി​ല​വി​ൽ എം​ഡി ഇ​ല്ല, എം​ഡി കാ​ലാ​വ​ധി ക​ഴി​ഞ്ഞ് മാ​റി പോ​യി​ട്ട് മൂ​ന്നു​മാ​സം ക​ഴി​ഞ്ഞി​ട്ടും പു​തി​യ ആ​ളെ നി​യ​മി​ക്കു​ക​യോ പ​ക​രം ചാ​ർ​ജ് ന​ൽ​കു​ക​യോ ചെ​യ്തി​ട്ടി​ല്ല. 2019 മു​ത​ലു​ള്ള ശ​മ്പ​ള കു​ടി​ശിക ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കാ​നു​ണ്ടെ​ന്നും ക​ത്തി​ൽ ചൂ​ണ്ടിക്കാട്ടി .

Related posts

കാസ്പ് പദ്ധതി; ഇതിനകം ചികില്‍സയ്ക്കായി ചെലവാക്കിയത് 1228 കോടി

Aswathi Kottiyoor

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വെ​ള്ള​മി​ല്ല; രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ദു​രി​ത​ത്തി​ൽ

Aswathi Kottiyoor

കണ്ണൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox