• Home
  • Kottiyoor
  • കൊ​ട്ടി​യൂ​ർ എ​ൻ​എ​സ്എ​സ്കെ യു​പി സ്കൂ​ളി​ലെ 154ാം ന​ന്പ​ർ ബൂ​ത്തി​ൽ എ​ത്തി​യ മൂ​ന്നു പേ​ർ​ക്ക് വോ​ട്ടു ചെ​യ്യാ​നാ​യി​ല്ലെ​ന്ന് പ​രാ​തി.
Kottiyoor

കൊ​ട്ടി​യൂ​ർ എ​ൻ​എ​സ്എ​സ്കെ യു​പി സ്കൂ​ളി​ലെ 154ാം ന​ന്പ​ർ ബൂ​ത്തി​ൽ എ​ത്തി​യ മൂ​ന്നു പേ​ർ​ക്ക് വോ​ട്ടു ചെ​യ്യാ​നാ​യി​ല്ലെ​ന്ന് പ​രാ​തി.

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ എ​ൻ​എ​സ്എ​സ്കെ യു​പി സ്കൂ​ളി​ലെ 154ാം ന​ന്പ​ർ ബൂ​ത്തി​ൽ എ​ത്തി​യ മൂ​ന്നു പേ​ർ​ക്ക് വോ​ട്ടു ചെ​യ്യാ​നാ​യി​ല്ലെ​ന്ന് പ​രാ​തി. വോ​ട്ടു​ക​ൾ ത​പാ​ൽ വോ​ട്ടു​ക​ളാ​യി മാ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ടെ​ന്ന മ​റു​പ​ടിയാണ് ല​ഭി​ച്ച​തെന്ന് അ​വ​ർ പ​റ​ഞ്ഞു.
കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് 10-ാം വാ​ർ​ഡി​ലെ ക്ര​മ ന​മ്പ​ർ 928 എ​സ്.​ജെ. തോ​മ​സ്, ക്ര​മ​ന​മ്പ​ർ 734 പു​ഷ്പ മ​ല്ലി​ശേ​രി​യി​ൽ, ക്ര​മ​ന​മ്പ​ർ 172 ലൂ​ക്കാ ചാ​മ​നാ​ട്ട് എ​ന്നി​വ​ർ ഇ​തു​സം​ബ​ന്ധി​ച്ച് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കും ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി.
എ​സ്.​ജെ.​തോ​മ​സ് ത​പാ​ൽ വോ​ട്ടി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ നേ​ര​ത്തെ ത​പാ​ൽ വോ​ട്ട് മാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്നുവെ​ന്നാ​ണ് മ​റു​പ​ടി ല​ഭി​ച്ച​തെ​ന്ന് തോ​മ​സി​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ലൂ​ക്കാ ചാ​മ​നാ​ട്ടി​ന് ത​പാ​ൽ വോ​ട്ട് അ​നു​വ​ദി​ച്ചി​രു​ന്നു. വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി വെ​ള്ളി​യാ​ഴ്ച പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ ഫോ​ണി​ൽ വി​ളി​ച്ചു. പ​ക്ഷേ, ആ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​യി വീ​ട്ടി​ലെ​ത്തി​യി​ല്ല. വോ​ട്ടി​നാ​യി ബൂ​ത്തി​ലെ​ത്തി​യ​പ്പോ​ൾ ചെ​യ്യാ​നാ​വി​ല്ലെ​ന്ന് അ​റി​യി​ച്ച​താ​യും ലൂ​ക്ക പ​രാ​തി​യി​ൽ പ​റ​യു​ന്നു. പു​ഷ്പ മു​ല്ല​ശേ​രി​യും ത​പാ​ൽ വോ​ട്ടി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. പ​ക്ഷേ ത​പാ​ൽ വോ​ട്ടി​നാ​യി ആ​രും വീ​ട്ടി​ലെ​ത്തി​യി​ല്ല. വോ​ട്ടു ചെ​യ്യാ​നാ​യി ബൂ​ത്തി​ലെ​ത്തി​യ​പ്പോ​ൾ ത​പാ​ൽ​വോ​ട്ട് മാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച​താ​യി പു​ഷ്പ മു​ല്ല​ശേ​രി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​പാ​ൽ​വോ​ട്ടി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

Related posts

വനം കൊള്ള; കൊട്ടിയൂർ ഫോറസ്റ്റ് ഓഫീസിനു മുൻപിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

Aswathi Kottiyoor

ജോർജ് ഇല്ലാംകുന്നേലിന് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി യാത്രയയപ്പു നൽകി

Aswathi Kottiyoor

മണത്തണ പൊടിക്കളത്തിൽ ദൈവത്തെ കണ്ടു: കൊട്ടിയൂർ വൈശാഖ മഹോത്സവ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു

WordPress Image Lightbox