29.4 C
Iritty, IN
June 19, 2024
  • Home
  • kannur
  • വോ​ട്ടെ​ടു​പ്പ് പ്ര​ക്രി​യ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്
kannur

വോ​ട്ടെ​ടു​പ്പ് പ്ര​ക്രി​യ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്

ക​ണ്ണൂ​ർ: വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ കു​റ്റ​മ​റ്റ​താ​ക്കാ​നും അ​വ​യു​ടെ വി​വ​ര​ങ്ങ​ള്‍ എ​ളു​പ്പ​ത്തി​ല്‍ കൈ​മാ​റാ​നും ഉ​ത​കു​ന്ന പോ​ള്‍ മാ​നേ​ജ​ര്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നെ കൂ​ടു​ത​ല്‍ സ്മാ​ര്‍​ട്ടാ​ക്കും.
ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്രം ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​മാ​യി വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ന്ന് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് പു​റ​പ്പെ​ടു​ന്ന​തു​മു​ത​ല്‍ വോ​ട്ടിം​ഗ് അ​വ​സാ​നി​ച്ച് തി​രി​കെ സ്വീ​ക​ര​ണ​കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന​തു​വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​പ്പ​പ്പോ​ള്‍ മേ​ല​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ന്ന​തി​നു​ള്ള​താ​ണ് പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്.
ഇ​തോ​ടൊ​പ്പം വോ​ട്ടെ​ടു​പ്പ് ത​ട​സ​പ്പെ​ടു​ന്ന രീ​തി​യി​ലു​ള്ള എ​ന്തെ​ങ്കി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യങ്ങ​ളു​ണ്ടാ​കു​ന്ന പ​ക്ഷം ആ​പ്പി​ലെ എ​സ്ഒ​എ​സ് ബ​ട്ട​ന്‍ അ​മ​ര്‍​ത്തി​യാ​ല്‍ വി​വ​രം അ​പ്പോ​ള്‍​ത്ത​ന്നെ പോ​ലീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ധി​കൃ​ത​ര്‍​ക്ക് ല​ഭ്യ​മാ​കു​ന്ന സം​വി​ധാ​ന​വും ഇ​തി​ലു​ണ്ട്. പ്രി​സൈ
ഡിം​ഗ് ഓ​ഫീ​സ​ര്‍, ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍, സെ​ക്‌​ട​ര്‍ ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഈ ​ആ​പ് ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കും. മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍​കി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന ഒ​ടി​പി ഉ​പ​യോ​ഗി​ച്ച് ആ​പ്പി​ല്‍ ലോ​ഗി​ന്‍ ചെ​യ്യാം.
ബൂ​ത്തു​ക​ളി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​വ​രു​ടെ ന​മ്പ​ര്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​യി​രി​ക്കും. ആ​പ് ത​ട​സ​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് ഇ​ന്‍റ​ര്‍​നെ​റ്റ് ഡാ​റ്റ ബാ​ല​ന്‍​സ് ഉ​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട​തി​ന്‍റെ​യും എ​ത്തി​യ​തി​ന്‍റെ​യും വി​വ​ര​ങ്ങ​ള്‍ അ​പ്പ​പ്പോ​ള്‍​ത്ത​ന്നെ രേ​ഖ​പ്പെ​ടു​ത്ത​ണം.
21 ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള്ള ഉ​ത്ത​ര​മാ​യാ​ണ് വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. പോ​ളിം​ഗ് ദി​വ​സം രാ​വി​ലെ മോ​ക് പോ​ള്‍ ന​ട​ത്തി​യോ, വോ​ട്ടിം​ഗ് എ​പ്പോ​ള്‍ തു​ട​ങ്ങി, എ​പ്പോ​ള്‍ അ​വ​സാ​നി​ച്ചു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ അ​പ്പ​പ്പോ​ള്‍ ന​ല്‍​ക​ണം.
ഓ​രോ മ​ണി​ക്കൂ​റി​ലും അ​തു​വ​രെ വോ​ട്ട് ചെ​യ്ത ആ​ളു​ക​ളു​ടെ എ​ണ്ണം അ​പ്ഡേ​റ്റ് ചെ​യ്യാ​നും ആ​പ്പി​ല്‍ സം​വി​ധാ​ന​മു​ണ്ട്. വോ​ട്ടിം​ഗ് സ​മ​യ​ത്തി​നു​ശേ​ഷ​വും വോ​ട്ട് ചെ​യ്യാ​ന്‍ ക്യൂ​വി​ല്‍ നി​ല്‍​ക്കു​ന്ന​വ​രു​ടെ എ​ണ്ണം, ആ​കെ ചെ​യ്ത വോ​ട്ടു​ക​ള്‍, വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യ സ​മ​യം, വോ​ട്ടെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ സം​ഘം ക​ള​ക്‌​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​യ വി​വ​രം എ​ന്നി​വ​യും ആ​പ്പി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം.
സെ​ക്‌​ട​റ​ല്‍ ഓ​ഫീ​സ​ര്‍​ക്ക് ത​ന്‍റെ കീ​ഴി​ലെ എ​ല്ലാ ബൂ​ത്തു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ ആ​പ്പി​ല്‍ കാ​ണാ​നാ​കും.
അ​തി​ല്‍ ഏ​തെ​ങ്കി​ലും ബൂ​ത്തി​ലെ വി​വ​ര​ങ്ങ​ള്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ത്ത​താ​യു​ണ്ടെ​ങ്കി​ല്‍ സെ​ക്‌​ട​ര്‍ ഓ​ഫീ​സ​ര്‍​ക്ക് വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച് ഡാ​റ്റ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ന്‍ ക​ഴി​യും. ഒ​രു ബൂ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന​പ്പെ​ട്ട വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ ആ​പ്പി​ല്‍ ല​ഭ്യ​മാ​കും. കേ​ര​ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​വേ​ണ്ടി നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക് സെ​ന്‍റ​ര്‍ നി​ര്‍​മി​ച്ച ഈ ​ആ​ന്‍​ഡ്രോ​യ്ഡ് ആ​പ് പ്ലേ​സ്റ്റോ​റി​ല്‍ ല​ഭ്യ​മാ​ണ്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ, ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഈ ​ആ​പ് വി​ജ​യ​ക​ര​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

Related posts

അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

കോ​വി​ഡ് വ്യാ​പ​നം; ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പ​ല​രും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി

ക​ണ്ണൂ​രി​നെ സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​ന ഹ​ബ്ബാ​ക്കും

Aswathi Kottiyoor
WordPress Image Lightbox