കണ്ണൂര്‍: ജില്ലയില്‍ ഇന്നു സര്‍ക്കാര്‍ മേഖലയില്‍ 78 ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന് നല്‍കും. കൂടാതെ കണ്ണൂര്‍ ജൂബിലി മിഷന് ഹാള്‍, പയ്യന്നൂര്‍ ബോയ്സ് സ്കൂള്‍, കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയം പവലിയന്, തളിപ്പറമ്പ സെയിദ് നഗര്‍, ഇരിണാവ് ഹിന്ദു എല്‍പി സ്കൂള്‍, തലശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ എന്നിവ കോവിഡ് മെഗാ വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.
ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് ഇന്ന് സൗജന്യ കോവിഡ് 19 ആർടി -പിസിആർ ടെസ്റ്റ് നടത്തുന്ന സ്ഥലങ്ങള്‍. എരുവട്ടി സബ്സെന്റര്‍ – കോട്ടയം മലബാര്‍, കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, താലൂക്ക് ആശുപത്രി – കൂത്തുപറമ്പ്, ബിഇഎംഎൽപി സ്കൂള്‍- പയ്യന്നൂര്‍, കോട്ടൂര്‍ സബ്സെന്റര്‍- ശ്രീകണ്ഠപുരം.