കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവശ്യസേവന വിഭാഗത്തില്‍ ജോലി ചെയ്യുന്നതും തപാല്‍ വോട്ടിന് അപേക്ഷ നല്‍കിയിട്ടുള്ളതുമായ കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരായിട്ടുള്ള ജീവനക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള സ്പെഷല്‍ പോളിംഗ് ബൂത്ത് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ചു. ഇന്നുമുതൽ 30 വരെ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ഈ ബൂത്തില്‍ നേരിട്ട് ഹാജരായി വോട്ട് രേഖപ്പെടുത്താവുന്നതാണെന്ന് കണ്ണൂര്‍ നിയോജകമണ്ഡലം വരണാധികാരി അറിയിച്ചു.
ധര്‍മടം നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരായിട്ടുള്ള ജീവനക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള സ്പെഷല്‍ പോളിംഗ് ബൂത്ത് ചാല ടൗണില്‍ പ്രവര്‍ത്തിക്കുന്ന എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ്. ഇന്നു മുതൽ 30 വരെ രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ഈ ബൂത്തില്‍ നേരിട്ട് ഹാജരായി വോട്ട് രേഖപ്പെടുത്താവുന്നതാണെന്ന് ധര്‍മടം നിയോജകമണ്ഡലം വരണാധികാരി അറിയിച്ചു.
തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരായിട്ടുള്ള ജീവനക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള സ്പെഷല്‍ പോളിംഗ് ബൂത്ത് തളിപ്പറമ്പ് ബ്ലോക്ക് ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്. 28, 29, 30 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചുവരെ നേരിട്ട് ഹാജരായി വോട്ട് രേഖപ്പെടുത്താവുന്നതാണെന്ന് തളിപ്പറമ്പ് മണ്ഡലം വരണാധികാരി അറിയിച്ചു.
previous post