27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • പൊതുജനങ്ങള്‍ക്കു ജില്ലാ പോലീസ് മേധാവിയെ നേരിട്ടു പരാതി അറിയിക്കാന്‍ കേരളാ പോലീസിന്‍റെ പുതിയ പദ്ധതി – ദൃഷ്ടി
kannur

പൊതുജനങ്ങള്‍ക്കു ജില്ലാ പോലീസ് മേധാവിയെ നേരിട്ടു പരാതി അറിയിക്കാന്‍ കേരളാ പോലീസിന്‍റെ പുതിയ പദ്ധതി – ദൃഷ്ടി

കണ്ണൂര്‍: പൊതുജനങ്ങള്‍ക്കു ജില്ലാ പോലീസ് മേധാവിമാരെ നേരിട്ടു പരാതി അറിയിക്കാന്‍ കേരളാ പോലീസിന്‍റെ പുതിയ പദ്ധതി ദൃഷ്ടി എന്ന പേരില്‍ ആരംഭിച്ചു. ദൃഷ്ട്ടി എന്ന പുതിയ പദ്ധതി പ്രകാരം കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS വീഡിയോ പ്ലാറ്റ്ഫോം വഴി (Whatsapp , സ്കൈപ്പ് വഴിയോ അല്ലെങ്കിൽ മറ്റേതെങ്കിലും പ്ലാറ്റ്ഫോം വഴിയോ) എല്ലാ ആഴ്ചയും ബുധനാഴ്ചകളില്‍ പൊതുജനങ്ങളുമായി സംവദിക്കുന്നു. വൈകുന്നേരം 4 മണി മുതല്‍ 5 മണി വരെ സംവാദം നടത്തുന്നതാണ്. പൊതുജനങ്ങളിൽ നിന്ന് അത്തരം കോളുകൾ സ്വീകരിക്കുന്നതിലൂടെ അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് അറിയാനും അത്തരം പ്രശ്‌നങ്ങളിലും പരാതികളിലും കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കു നടപടിയെടുക്കുനും സാധിയ്ക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ IPS ന്‍റെ നിര്‍ദ്ദേശപ്രകാരം കേരളത്തിലെ എല്ലാ ജില്ല പോലീസ് മേധാവിമാരും എല്ലാ ബുധനാഴ്ചയും വൈകുന്നേരം 4 മണി മുതല്‍ 5 മണിവരെ പൊതുജനങ്ങളുമായി സംവദിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോളുകൾ‌ /വീഡിയോ കോളുകൾ‌ റെക്കോർഡു ചെയ്യുന്നതായിരിക്കും. സ്വീകരിച്ച നടപടി പരാതിക്കാരനെ / അപേക്ഷകനെ അറിയിക്കുന്നതാണ്. വീഡിയോ കോൾ ചെയ്യേണ്ട നമ്പര്‍ 9497996973 സമയം 04.00 മണി മുതല്‍ 05.00 മണി വരെ.

Related posts

വളപട്ടണം ഐ.എസ്​ കേസിൽ പ്രതികൾക്ക് തടവും പിഴയും ശിക്ഷ –

Aswathi Kottiyoor

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; പ​രി​ഹ​രി​ക്കാ​ൻ പ്ര​ശ്ന​ങ്ങ​ളേ​റെ

Aswathi Kottiyoor

45 വയസ്സിൽ താഴെയുള്ളവരിൽ പരിശോധന കൂട്ടും; പൊതുപരിപാടികള്‍ മുന്‍കൂറായി അറിയിക്കണം…………

Aswathi Kottiyoor
WordPress Image Lightbox