24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • തെരഞ്ഞെടുപ്പ് ചെ​ല​വ് നി​രീ​ക്ഷ​ണം: പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തും
kannur

തെരഞ്ഞെടുപ്പ് ചെ​ല​വ് നി​രീ​ക്ഷ​ണം: പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തും

ക​ണ്ണൂ​ർ: ചെ​ല​വ് നി​രീ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​ൻ തീ​രു​മാ​നം. തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ണ സെ​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യ സീ​നി​യ​ര്‍ ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ. ​കു​ഞ്ഞ​മ്പു നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്‌ട​റേ​റ്റി​ല്‍ നടന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി വി​വി​ധ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഏ​ജ​ന്‍​സി​ക​ളു​ടെ സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക്കും.
എം​സി​സി സ്‌​ക്വാ​ഡു​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന പ്ര​ചാ​ര​ണസാ​മ​ഗ്രി​ക​ളു​ടെ ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും യോ​ഗം ച​ര്‍​ച്ച ചെ​യ്തു. പ്ര​ചാ​ര​ണസാ​മ​ഗ്രി​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നോ​ട്ടീ​സ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും രാ​ഷ്ട്രീ​യപാ​ര്‍​ട്ടി​ക്കും നേ​ര​ത്തെ ന​ല്‍​കി​യി​രു​ന്നു. ഇ​തി​നാ​വ​ശ്യ​മാ​യ ചെ​ല​വ് അ​വ​രി​ല്‍നി​ന്നുത​ന്നെ ഈ​ടാ​ക്കി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ക​ണ​ക്കി​ല്‍പ്പെ​ടു​ത്തും. നോ​മി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​ന് മു​മ്പു​ള്ള ചെ​ല​വ് രാ​ഷ്ട്രീ​യപാ​ര്‍​ട്ടി​യു​ടെ അ​ക്കൗ​ണ്ടി​ലും അ​തി​നുശേ​ഷ​മു​ള്ള​വ സ്ഥാ​നാ​ര്‍​ഥി​യു​ടെ അ​ക്കൗ​ണ്ടി​ലു​മാ​ണ് ഉ​ള്‍​പ്പെ​ടു​ത്തു​ക.മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ 50,000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ കൈ​വ​ശം വ​ച്ച് യാ​ത്രചെ​യ്യു​ന്ന​ത്, നി​യ​മാ​നു​സൃ​ത​മ​ല്ലാ​തെ​യു​ള്ള മ​ദ്യം എ​ന്നി​വ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​വി​ധ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഏ​ജ​ന്‍​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​രോ പ​ത്ര​ത്തി​ന്‍റെ​യും താ​രി​ഫ് /റേ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​നാ​യി വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടാ​നും തീ​രു​മാ​നി​ച്ചുയോ​ഗ​ത്തി​ല്‍ ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ. ​കു​ഞ്ഞ​മ്പു നാ​യ​ര്‍, ജി​ല്ലാ ലോ ​ഓ​ഫീ​സ​ര്‍ എ​ന്‍.​വി. സ​ന്തോ​ഷ്, അ​ക്കൗ​ണ്ടിം​ഗ് ടീം ​കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ. ​ഷി​ജു, അ​സി​സ്റ്റ​ന്‍റ് ചെ​ല​വ് നി​രീ​ക്ഷ​ക​രാ​യ കെ. ​രാ​ജേ​ഷ്, കെ.​പി. സേ​തു​മാ​ധ​വ​ന്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഇ.​കെ. പ​ദ്മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

ഇന്ന് മുതൽ ചെങ്കലിന് മൂന്നു രൂപ

Aswathi Kottiyoor

മീഡിയ വൺ വിലക്കിനെതിരെയുള്ള പോരാട്ടം – ഇന്ത്യൻ ഭരണഘടനയെ നിലനിർത്തുന്നതിനുള്ള മുന്നേറ്റം – റസാഖ് പാലേരി

Aswathi Kottiyoor

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു…………

Aswathi Kottiyoor
WordPress Image Lightbox