24.1 C
Iritty, IN
July 25, 2024
  • Home
  • Uncategorized
  • ​ഗുരുതര രോ​ഗങ്ങൾക്ക് കാരണമാകാം, നൈട്രേറ്റ് മലിനീകരണം വർധിക്കുന്നു; കേരളത്തിലെ കിണർ വെള്ളവും സൂക്ഷിക്കണം
Uncategorized

​ഗുരുതര രോ​ഗങ്ങൾക്ക് കാരണമാകാം, നൈട്രേറ്റ് മലിനീകരണം വർധിക്കുന്നു; കേരളത്തിലെ കിണർ വെള്ളവും സൂക്ഷിക്കണം

കൊച്ചി: സംസ്ഥാനത്തെ ​ഭൂ​ഗർഭ ജലത്തിൽ നൈട്രേറ്റ് മലിനീകരണം വർധിക്കുന്നതായി പഠനം. വിവിധ മേഖലകളിൽ നടത്തിയ പഠനത്തിലാണ് അപകടകരമായ രീതിയിൽ ഭൂ​ഗർഭ ജലത്തിൽ നൈട്രേറ്റ് മലിനീകരണം വർധിക്കുന്നതായി കണ്ടെത്തിയത്. കുഫോസ്, കേരള സർവകലാശാല, സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് എന്നിവരുടെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാട്ടർ റിസോഴ്സ് ഇൻഫർമേഷൻ സിസ്റ്റം വഴി സെന്റർ ​ഗ്രൗണ്ട് വാട്ടർ ബോർഡ് പ്രസിദ്ധീകരിച്ച 2010, 2018 റിപ്പോർട്ടുകൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.

പഠന കാലയളവിൽ സംസ്ഥാനത്തെ വിവിധ മേഖലകളിലെ 324 കിണറുകളിലെ വെള്ളം പരിശോധിച്ചു. തിരുവനന്തപുരം ജില്ലയുടെ വടക്കൻ പ്രദേശങ്ങൾ, മലപ്പുറം, കോഴിക്കോട് ജില്ലകളുടെ തീരപ്രദേശങ്ങൾ, ഇടുക്കിയുടെ കിഴക്കൻ ഭാ​ഗങ്ങൾ എന്നിവിടങ്ങളിൽ നേട്രേറ്റിന്റെ അളവ് പരിധിക്കപ്പുറം (ലിറ്ററിൽ 45 മില്ലി ​ഗ്രാം) കടന്നിട്ടുണ്ടെന്നും നൈട്രേറ്റിന്റെ അളവ് വർധിക്കുന്നത് ​ഗുരുതര രോ​ഗങ്ങൾക്ക് കാരണമാകുമെന്നും പറയുന്നു. ബ്ലൂബേബി സിൻഡ്രോം, രക്താതിസമ്മർദം, തലവേദന, ത്വക്ക് രോ​ഗം, സയനസിസ്, ശിശുമരണം, വയറ്റിലെ കാൻസർ, തൈറോയിഡ് ​ഗ്രന്ഥിയുടെ തകരാറുകൾ തുടങ്ങിയവ ഇതിൽപ്പെടും.

Related posts

മലയാളി ഗവേഷക സംഘം 5,200 വര്‍ഷം പഴക്കമുള്ള ഹാരപ്പന്‍ സംസ്കാരാവശിഷ്ടം ഗുജറാത്തിലെ കച്ചില്‍ കണ്ടെത്തി

Aswathi Kottiyoor

സ്കൂളിന്‍റെ സ്ഥലം സ്വകാര്യ വ്യക്തി കൈയേറി, ഉദ്യോഗസ്ഥരും കണ്ണടച്ചു, ഇത് നാട്ടുകാരുടെ പോരാട്ടത്തിന്‍റെ കഥ

Aswathi Kottiyoor

മുൻ ഭാര്യയോടുള്ള പക, എല്ലാത്തിനും ബാദുഷക്ക് കൂട്ടു നിന്നത് ജോബിൻ; കാറിൽ എംഡിഎംഎ വെച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox